മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ബ്ദു​ൾ ഖാ​ദി​ർ ഖാ​ൻ അ​ന്ത​രി​ച്ചു 

മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ബ്ദു​ൾ ഖാ​ദി​ർ ഖാ​ൻ അ​ന്ത​രി​ച്ചു 

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ലാ​ഹോ​റി​ലാ​യി​രു​ന്നു അ​ന്ത്യം
Published on



ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ബ്ദു​ൾ ഖാ​ദി​ർ ഖാ​ൻ അ​ന്ത​രി​ച്ചു. 63 വയസ്സായിരുന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ലാ​ഹോ​റി​ലാ​യി​രു​ന്നു അ​ന്ത്യം. 

പാ​ക്കി​സ്ഥാ​നു​വേ​ണ്ടി 67 ടെ​സ്റ്റുകളിലും 104 ഏ​ക​ദി​ന​ങ്ങളിലും ഖാ​ദി​ർ ജേഴ്സിയണിഞ്ഞിട്ടുണ്ട്. 1977 ഡി​സം​ബ​റി​ൽ ലാ​ഹോ​റി​ൽ വച്ച് ഇം​ഗ്ല​ണ്ടി​നെ​തി​രെ നടന്ന ടെസ്റ്റിലായിരുന്നു അ​ര​ങ്ങേ​റ്റം. ലെ​ഗ് സ്പി​ന്ന​റാ​യി​രു​ന്ന ഖാ​ദി​ർ ടെ​സ്റ്റി​ൽ 236 വി​ക്ക​റ്റും ഏ​ക​ദി​ന​ത്തി​ൽ 132 വി​ക്ക​റ്റുമാണ് നേടിയിട്ടുള്ളത്. 

1983 ജൂ​ണി​ലാ​ണ് ആദ്യമായി ഒരു ഏ​ക​ദി​ന മത്സരം കളിക്കാനിറങ്ങിയത്. ബി​ർ​മിം​ഗ്ഹാ​മിൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെയാണ് ആദ്യമായി ഏ​ക​ദി​ന​ത്തി​ൽ പാക്ക് ജേഴ്സിയിൽ ഇറങ്ങിയത്. വിരമിക്കലിന് ശേഷം പാ​ക്കി​സ്ഥാ​ന്‍റെ മു​ഖ്യ സെ​ല​ക്ട​റായും ഖാ​ദി​ർ പ്രവർത്തിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com