മൂന്നാം ഏകദിനം : ന്യൂസിലന്‍ഡിന് ടോസ് ; ഇന്ത്യയ്ക്ക് ബാറ്റിങ്ങ്

കേദാര്‍ ജാദവിന് പകരം ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി
മൂന്നാം ഏകദിനം : ന്യൂസിലന്‍ഡിന് ടോസ് ; ഇന്ത്യയ്ക്ക് ബാറ്റിങ്ങ്
Updated on
1 min read

മൗണ്ട് മാന്‍ഗനൂയി : മൗണ്ട് മാന്‍ഗനൂയിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.  ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. കേദാര്‍ ജാദവിന് പകരം ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി.

ന്യൂസിലന്‍ഡ് നിരയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തി. മാര്‍ക് ചാപ്മാന് പകരം മിച്ചല്‍ സാന്റ്‌നറും അന്തിമ ഇലവനില്‍ തിരിച്ചെത്തി. വില്യംസണ് പരിക്കേറ്റതിനാല്‍ ടോം ലാഥമാണ് ആദ്യ രണ്ട് ഏകദിനങ്ങളും നയിച്ചത്.

ആദ്യ രണ്ട് ഏകദിനമല്‍സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മല്‍സരവും വിജയിച്ച് ട്വന്റി-20 പരമ്പരയിലെ തോല്‍വിക്ക് സമ്പൂര്‍ണ്ണ വിജയത്തോടെ ശക്തമായ മറുപടി നല്‍കാമെന്നാണ് കിവികളുടെ പ്രതീക്ഷ. അതേസമയം ആശ്വാസ വിജയത്തോടെ തോല്‍വിയുടെ മാനക്കേട് കുറയ്ക്കാനാണ് ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com