മൂന്ന് ഫോര്‍മാറ്റിലും 100 കളികള്‍ പിന്നിടുന്ന ആദ്യ താരം; ആഘോഷം 100 വൈന്‍ കുപ്പികള്‍ നിരത്തി, സഹായം തേടി ടെയ്‌ലര്‍ 

നേട്ടം ആഘോഷിക്കാന്‍ മുന്‍പില്‍ വെച്ച വൈനുകള്‍ കണ്ട് ടെയ്‌ലര്‍ ചോദിക്കുന്നത് ഇതെല്ലാം ഞാന്‍ ഒറ്റക്ക് എങ്ങനെ തീര്‍ക്കാനാണെന്നാണ്...
മൂന്ന് ഫോര്‍മാറ്റിലും 100 കളികള്‍ പിന്നിടുന്ന ആദ്യ താരം; ആഘോഷം 100 വൈന്‍ കുപ്പികള്‍ നിരത്തി, സഹായം തേടി ടെയ്‌ലര്‍ 
Updated on: 
1 min read

വെല്ലിങ്ടണ്‍: മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ വീതം പിന്നിടുന്ന ആദ്യ ക്രിക്കറ്റ് താരം. വെല്ലിങ്ടണില്‍ ചരിത്രം കുറിച്ചപ്പോള്‍ വൈന്‍ നിറച്ച 100 കുപ്പികളാണ് ഈ നേട്ടം ആഘോഷിക്കാനായി സ്‌കൈ സ്‌പോര്‍ട്‌സ് ടെയ്‌ലറുടെ മുന്‍പിലേക്ക് വെച്ചത്. 

വെല്ലിങ്ടണില്‍ കളിക്കാനിറങ്ങി 100 ടെസ്റ്റ് കളിക്കുന്ന നാലാമത്തെ മാത്രം കിവീസ് താരവുമായി ടെയ്‌ലര്‍. നേട്ടം ആഘോഷിക്കാന്‍ മുന്‍പില്‍ വെച്ച വൈനുകള്‍ കണ്ട് ടെയ്‌ലര്‍ ചോദിക്കുന്നത് ഇതെല്ലാം ഞാന്‍ ഒറ്റക്ക് എങ്ങനെ തീര്‍ക്കാനാണെന്നാണ്...

എനിക്ക് സഹായം വേണ്ടി വരും ഇത് കുടിച്ച് തീര്‍ക്കാന്‍, സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ മറുപടിയില്‍ ടെയ്‌ലര്‍ പറഞ്ഞു. വെല്ലിങ്ടണില്‍ ഇരു ടീമുകളുടേയും ദേശീയ ഗാനത്തിന് ശേഷം രണ്ട് മക്കളുടേയും കൈപിടിച്ചാണ് ടെയ്‌ലര്‍ ഗ്രൗണ്ടിലേക്കിറങ്ങിയത്. 

തന്റെ നൂറാം ടെസ്റ്റില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ച് നേട്ടത്തിന്റെ മധുരം ഇരട്ടിയാക്കുകയാണ് ടെയ്‌ലറുടെ ലക്ഷ്യം. വെല്ലിങ്ടണില്‍ നിര്‍ണായകമായൊരു ക്യാച്ചും ആദ്യ ദിനം ടെയ്‌ലറില്‍ നിന്ന് വന്നു. ജാമിസണിന്റെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് ടെയ്‌ലര്‍ ഫസ്റ്റ് സ്ലിപ്പില്‍ തന്റെ കയ്യില്‍ സുരക്ഷിതമാക്കിയതോടെയാണ് കോഹ്‌ലിക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com