മൊഹാലി ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, റായിഡുവിനെ മാറ്റി, രാഹുല്‍ തിരിച്ചെത്തി

മോശം ഫോം തുടരുന്ന റായിഡുവിന് പകരം രാഹുലിനെ ഇറക്കുന്നതാണ് മറ്റൊരു പ്രത്യേകത
മൊഹാലി ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, റായിഡുവിനെ മാറ്റി, രാഹുല്‍ തിരിച്ചെത്തി
Updated on
1 min read

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. റായിഡുവിന് പകരം കെ.എല്‍.രാഹുല്‍ ടീമിലേക്കെത്തി. ഷമിക്ക് പകരം ഭുവിയും, ധോനിക്ക് പകരം പന്തും, ജഡേജയ്ക്ക് പകപം ചഹലും കളിക്കും. 

രോഹിത്തിന് മൂന്നാം ഏകദിനത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ തന്നെ സ്‌പെല്‍ മുഴുവനാക്കിയാണ് ഷമി റാഞ്ചിയില്‍ മടങ്ങിയത്. ലോക കപ്പില്‍ ബൂമ്രയ്‌ക്കൊപ്പം ന്യുബോള്‍ എറിയാന്‍ ഷമി ഉണ്ടാവണം എന്നിരിക്കെ ഷമിയെ വീണ്ടും ഇറക്കി മാനേജ്‌മെന്റ് റിസ്‌ക് എടുക്കില്ലെന്ന് വ്യക്തമായിരുന്നു. 

മോശം ഫോം തുടരുന്ന റായിഡുവിന് പകരം രാഹുലിനെ ഇറക്കുന്നതാണ് മറ്റൊരു പ്രത്യേകത. ട്വന്റി20യില്‍ രാഹുല്‍ തനിക്ക് ലഭിച്ച അവസരം വിനിയോഗിച്ചിരുന്നു.ഓപ്പണിങ്ങിലെ തുടര്‍ പരാജയങ്ങളാണ് ഇന്ത്യയ്ക്ക് തലവേദന തീര്‍ക്കുന്നത്. രോഹിത്തും, ശിഖര്‍ ധവാനും ലോക കപ്പിന് മുന്‍പ് ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ ഇന്ത്യയ്ക്കത് വലിയ തലവേദന തീര്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com