യുഎസ് ഓപ്പണില്‍ മുത്തമിട്ടു മലയാളി താരം എച്ച്എസ് പ്രണോയ്; തോല്‍പ്പിച്ചത് കശ്യപിനെ

യുഎസ് ഓപ്പണില്‍ മുത്തമിട്ടു മലയാളി താരം എച്ച്എസ് പ്രണോയ്; തോല്‍പ്പിച്ചത് കശ്യപിനെ
Updated on: 
1 min read

ന്യൂയോര്‍ക്ക്: യുഎസ് ഗ്രാന്റ്പ്രീ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയിക്കു കിരീടം. ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരമായ പി കശ്യപിനെ 21-15, 20-22, 21-12 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് പ്രണോയ് 1,20,000 ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ജേതാവായത്.

ആദ്യ ഗെയിമില്‍ മികച്ച പ്രകടനം നടത്തിയ പ്രണോയ് കശ്യപിനെ തറപറ്റിച്ചെങ്കിലും രണ്ടാം റൗണ്ടില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കശ്യപ് കരുത്തു പ്രകടിപ്പിച്ചു. എന്നാല്‍, മൂന്നാം റൗണ്ടില്‍ പ്രണോയ് വീണ്ടും ആഞ്ഞടിച്ചതോടെ കശ്യപിനു തോല്‍വി സമ്മതിക്കേണ്ടി വന്നു. 

ഈ സീസണില്‍ ഇരു താരങ്ങളും മുഖാമുഖം വരുന്ന മൂന്നാമത്തെ ഫൈനലിനാണ് യുഎസ് ഓപ്പണ്‍ വേദിയായത്. ഗ്രാന്റ്പ്രി ടൂര്‍ണമെന്റില്‍ പ്രണോയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ കിരീടമാണിത്. നേരത്തേ 2014ല്‍ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സിലും 2016ല്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്റ്പ്രീയിലും താരം കിരീടമണിഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER