യുഎസ് ഓപ്പണില്‍ ഫെഡററെ വിറപ്പിച്ച് ഇന്ത്യന്‍ താരം, ഒടുവില്‍ തിരികെ കയറി ഫെഡറര്‍

തുടക്കത്തിലെ കല്ലുകടികളില്‍ നിന്നും പുറത്തു വന്ന് ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സാഹചര്യങ്ങളെല്ലാം തനിക്ക് അനുകൂലമാക്കാന്‍ ഫെഡറര്‍ക്കായി
യുഎസ് ഓപ്പണില്‍ ഫെഡററെ വിറപ്പിച്ച് ഇന്ത്യന്‍ താരം, ഒടുവില്‍ തിരികെ കയറി ഫെഡറര്‍
Updated on: 
1 min read

ആദ്യ സെറ്റ് 6-4ന്. ഇന്ത്യന്‍ താരം സുമിത് നാഗല്‍ യുഎസ് ഓപ്പണില്‍ പുതു ചരിത്രം രചിക്കുമോയെന്ന് രാജ്യം ഉറ്റുനോക്കിയിരുന്നു. പക്ഷേ 20 വട്ടം ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ ഇതിഹാസം പിന്നെയുള്ള മൂന്ന് സെറ്റുകളും പിടിച്ച അട്ടിമറിയുടെ അധ്യായം അടച്ചു. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ റോജര്‍ ഫെഡററോട് തോറ്റ് ഇന്ത്യയുടെ സുമിത് നാഗല്‍  പുറത്ത്. സ്‌കോര്‍ 6-4, 6-1, 6-2,6-4

അഞ്ച് വട്ടം യുഎസ് ഓപ്പണില്‍ മുത്തമിട്ട താരത്തില്‍ നിന്നും 19 പിഴവുകളാണ് ആദ്യ സെറ്റില്‍ വന്നത്. എന്നാല്‍, പെട്ടെന്ന് തന്നെ തുടക്കത്തിലെ കല്ലുകടികളില്‍ നിന്നും പുറത്തു വന്ന് ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സാഹചര്യങ്ങളെല്ലാം തനിക്ക് അനുകൂലമാക്കാന്‍ ഫെഡറര്‍ക്കായി. 21ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ രണ്ടാം റൗണ്ടില്‍ ബോസ്‌നിയയുടെ ഡാമിറിനെ നേരിടും.

ടൂര്‍ ലെവല്‍ വിജയം ഇതുവരെ നേടാന്‍ സാധിക്കാത്ത ലോക റാങ്കിങ്ങില്‍ 190ാം സ്ഥാനത്ത് നില്‍ക്കുന്ന താരമാണ് സുമിത്. കോര്‍ട്ടില്‍ നിറഞ്ഞ് കളിച്ചും, സ്പിന്നിങ് ഷോട്ടുകളിലൂടേയും സ്വപ്‌ന തുല്യമായ തുടക്കം സ്വന്തമാക്കാന്‍ നാഗലിനായി.യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിലേക്കെത്തുന്ന 25 വര്‍ഷത്തിന് ഇടയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സുമിത് സ്വന്തമാക്കി.

2019 യുഎസ് ഓപ്പണിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സുമിത്. പ്രജ്‌നേഷ് ഗണേശ്വരന്‍ നേരത്തെ യോഗ്യത നേടിയിരുന്നു.2015ല്‍ വിംബിള്‍ഡണ്‍ ബോയ്‌സ് ഡബിള്‍ കിരീടവും സുമിത് ജയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER