യുവിയും വസീം അക്രമും ഓസ്‌ട്രേലിയക്കൊപ്പം ചേരും; ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനായി താരനിര

യുവരാജ് സിങ്ങിന് പുറമെ, പാക് മുന്‍ പേസര്‍ വസീം അക്രമും കളിക്കാനെത്തുമെന്ന് സ്ഥിരീകരിച്ചു
യുവിയും വസീം അക്രമും ഓസ്‌ട്രേലിയക്കൊപ്പം ചേരും; ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനായി താരനിര
Updated on: 
1 min read

ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങ് ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് കളിക്കാനെത്തും. ഓസ്‌ട്രേലിയയില്‍ ആളിപടര്‍ന്ന കാട്ടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഫണ്ട് ശേഖരിക്കുന്നതിനാണ് ബഷ്ഫയര്‍ ക്രിക്കറ്റ് ബാഷ്. 

ഫെബ്രുവരി എട്ടിന് മൂന്ന് മത്സരങ്ങളാണ് നടക്കുക. മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി വോണിന്റേയും പോണ്ടിങ്ങിന്റേയും ഇലവനുകള്‍ ഏറ്റുമുട്ടുമ്പോള്‍, ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ട്വന്റി20യും, ബിഗ് ബാഷ് ലീഗ് ഫൈനലും നടക്കും. 

യുവരാജ് സിങ്ങിന് പുറമെ, പാക് മുന്‍ പേസര്‍ വസീം അക്രമും കളിക്കാനെത്തുമെന്ന് സ്ഥിരീകരിച്ചു. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഫണ്ടിലേക്ക് നല്‍കും. 

മൈക്ക് ഹസി, സൈമണ്ട്‌സ്, മാത്യു ഹെയ്ഡന്‍, ബ്രാഡ് ഹാഡിന്‍ എന്നീ താരങ്ങള്‍ കളത്തിലിറങ്ങുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലകന്റെ റോളിലാണ് എത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER