രണ്ടടിച്ച് മെസി തുടങ്ങി, കോമാന് കീഴിലെ ആദ്യ ഗോള്‍; സുവാരസും വിദാലും ഔട്ട് 

കോമാന് കീഴില്‍ ബാഴ്‌സയുടെ രണ്ടാമത്തെ പ്രീ സീസണ്‍ മത്സരമാണ് കഴിഞ്ഞത്. പുതിയ കോച്ചിന് കീഴില്‍ മെസിയുടെ ആദ്യ ഗോളും
രണ്ടടിച്ച് മെസി തുടങ്ങി, കോമാന് കീഴിലെ ആദ്യ ഗോള്‍; സുവാരസും വിദാലും ഔട്ട് 
Updated on
1 min read

ബാഴ്‌സ: അസ്വാരസ്യങ്ങളും, ആശങ്കകളും മാറി നിന്നതിന് പിന്നാലെ ആരാധകരെ സന്തോഷത്തിലാക്കി വല ചലിപ്പിച്ച് മെസി. പ്രീസീസണ്‍ മത്സരത്തില്‍ ജിറോനക്കെതിരെ രണ്ട് വട്ടമാണ് മെസിയുടെ ഗോളെത്തിയത്. ഇതോടെ സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബാഴ്‌സ ജയിച്ചു കയറി. 

കോമാന് കീഴില്‍ ബാഴ്‌സയുടെ രണ്ടാമത്തെ പ്രീ സീസണ്‍ മത്സരമാണ് കഴിഞ്ഞത്. പുതിയ കോച്ചിന് കീഴില്‍ മെസിയുടെ ആദ്യ ഗോളും. 45ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് മെസി വല ചലിപ്പിച്ചത്. കുട്ടിഞ്ഞോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഇത്. 51ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് വെച്ച് ലഭിച്ച പന്ത് വീണ്ടും വലയിലാക്കി മെസിയുടെ ഷോട്ട് എത്തി. 

63ാം മിനിറ്റില്‍ മെസിയെ കോമാന്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തു. രണ്ടാം പകുതിക്ക് ശേഷം പകുതിയോളം കളിക്കാരെ ബാഴ്‌സ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു. സുവാരസും, വിദാലും ഇലവനില്‍ ഉള്‍പ്പെട്ടില്ല. എന്നാല്‍, സുവാരസ് ബാഴ്‌സയില്‍ തന്നെ തുടര്‍ന്നേക്കും എന്നതിന്റെ സൂചനയും മത്സരത്തിന് ശേഷം കോമാന്‍ നല്‍കി. 

ബാഴ്‌സയില്‍ തന്നെ സുവാരസ് തുടര്‍ന്നാല്‍ മറ്റ് കളിക്കാരെ പോലെ തന്നെ പരിഗണിക്കും. സുവാരസ് പോവുമോ ഇല്ലയോ എന്നത് ഇപ്പോഴും പറയാനായിട്ടില്ലെന്നും കോമാന്‍ പറഞ്ഞു. ഗ്രീസ്മാനെ മുന്‍പിലാക്കി മെസി, കുട്ടിഞ്ഞോ ട്രിനാകോ എന്നിവരെയാണ് ബാഴ്‌സ പിന്നില്‍ നിര്‍ത്തി ആക്രമിക്കാന്‍ ഇറങ്ങിയത്. 

21ാം മിനിറ്റില്‍ മെസിയില്‍ നിന്ന് ലഭിച്ച പാസ് പോര്‍ച്ചുഗല്‍ മുന്നേറ്റ നിര താരം ട്രിന്‍കാവോ കുട്ടിഞ്ഞോയ്ക്ക് നല്‍കി. വല കുലുക്കുന്നതില്‍ കുട്ടിഞ്ഞോയ്ക്ക് അവിടെ പിഴച്ചില്ല. 46ാം മിനിറ്റിലാണ് ജിറോണയുടെ കളിയിലെ ഏക ഗോള്‍ പിറന്നത്. സാമുവല്‍ സെയ്‌സ് ആണ് വല കുലുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com