രണ്ട് വിക്കറ്റുകള്‍ നഷ്ടം; കരുതലോടെ ബാറ്റ് വീശി ഇംഗ്ലണ്ട് 

മൂന്നാം ടെസ്റ്റില്‍ കരുതലോടെ ബാറ്റ് വീശി ഇംഗ്ലണ്ട്
രണ്ട് വിക്കറ്റുകള്‍ നഷ്ടം; കരുതലോടെ ബാറ്റ് വീശി ഇംഗ്ലണ്ട് 
Updated on
1 min read

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയില്‍. ടോസ് നേടി വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ക്യാപ്റ്റന്‍ ജോ റൂട്ട് (17), ഓപണര്‍ ഡോം സിബ്‌ലെ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സിബ്‌ലെയെ കെമര്‍ റോച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. ജോ റൂട്ടിനെ റോസ്റ്റന്‍ ചേസ് റണ്ണൗട്ടാക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 33 റണ്‍സുമായി ഓപണര്‍ റോറി ബേണ്‍സും ഏഴ് റണ്ണുമായി ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍. 

ഒന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വല വിജയം പിടിച്ച് ഇംഗ്ലണ്ട് സമനില പിടിച്ചെടുത്തു. മൂന്നാം ടെസ്റ്റ് കിരീട ജേതാക്കളെ നിര്‍ണയിക്കുമെന്നതിനാല്‍ വിജയം രണ്ട് ടീമുകള്‍ക്കും അനിവാര്യമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com