

വിന്‍ഡിസിനെതിരെ രണ്ടാം ഏകദിനത്തിന് വിശാഖപട്ടണത്ത് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയേയും, വിരാട് കോഹ് ലിയേയും മറികടക്കാന്‍ വിന്‍ഡിസ് ക്യാംപിലെ ഒരാള്‍ ലക്ഷ്യം വെക്കുന്നുണ്ട്. കരിയറിലെ മികച്ച ഫോമില്‍ കളി തുടരുന്ന ഷായ് ഹോപ്പ്...കലണ്ടര്‍ വര്‍ഷം റണ്‍വേട്ടയില്‍ കോഹ് ലിയേയും, രോഹിത്തിനേയും ഹോപ്പ് വെട്ടിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
2019ല്‍ 1225 റണ്‍സാണ് ഹോപ്പ് സ്‌കോര്‍ ചെയ്തത്. റണ്‍വേട്ടയില്‍ മുന്‍പിലുള്ള കോഹ് ലിയെ മറികടക്കാന്‍ ഹോപ്പിന് ഇനി 67 റണ്‍സ് കൂടി മതി. 1292 ആണ് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ കോഹ് ലിയുടെ റണ്‍സ് സമ്പാദ്യം. 1268 റണ്‍സാണ് രോഹിത്തിന്റെ ഈ വര്‍ഷത്തെ റണ്‍ വേട്ട.
ഈ നേട്ടത്തിലേക്ക് എത്താന്‍ ബൗളര്‍മാര്‍ കൂടി എന്നെ സഹായിക്കട്ടെ എന്നാണ് മത്സര തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഹോപ്പ് പറഞ്ഞത്. അവരെ വേഗത്തില്‍ പുറത്താക്കുകയും, കൂടുതല്‍ റണ്‍സ് നേടുകയും ചെയ്ത് ടോപ് റണ്‍ സ്‌കോറര്‍ ആവാനാകുമെന്നാണ് പ്രതീക്ഷയെന്നും ഹോപ്പ് പറഞ്ഞു. ഹെറ്റ്മയറിനൊപ്പം കൂട്ടുകെട്ട് തീര്‍ത്ത് നിന്ന് സെഞ്ചുറി കുറിച്ചാണ് ഹോപ്പ് വിന്‍ഡിസിനെ ആദ്യ ഏകദിനത്തില്‍ ജയത്തിലേക്ക് എത്തിച്ചത്.
ഈ വര്‍ഷത്തെ ഹോപ്പിന്റെ നാലാമത്തെ സെഞ്ചുറിയാണ് ചെന്നൈയില്‍ കണ്ടത്. 61.25 ആണ് താരത്തിന്റെ ഈ വര്‍ഷത്തെ ആവറേജ്. ഐപിഎല്ലില്‍ താന്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും ഷായ് ഹോപ്പ് വ്യക്തമാക്കി. ഐപിഎല്‍ കളിക്കാനാണ് ഞങ്ങള്‍ ഇന്ത്യയില്‍ വന്നിരിക്കുന്നത്. ചില കളിക്കാര്‍ക്ക് ഐപിഎല്‍ ലേലത്തില്‍ താത്പര്യമുണ്ട്. എന്നാല്‍ അതെല്ലാം സെക്കന്ററിയാണെന്ന് താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates