രോഹിത്തിന്റെ ടൈമിങ്ങിനെ വെല്ലാന്‍ ആരുമില്ല, എന്നാല്‍ ഒന്നാം നമ്പര്‍ താരം കോഹ്‌ലി തന്നെയെന്ന് സര്‍ഫ്രാസ് അഹമ്മദ്

ടെസ്റ്റില്‍ അധികം റണ്‍സ് കണ്ടെത്താന്‍ രോഹിത്തിന് സാധിച്ചിട്ടില്ലെങ്കിലും രോഹിത്ത് മികച്ച കളിക്കാരനാണ്
രോഹിത്തിന്റെ ടൈമിങ്ങിനെ വെല്ലാന്‍ ആരുമില്ല, എന്നാല്‍ ഒന്നാം നമ്പര്‍ താരം കോഹ്‌ലി തന്നെയെന്ന് സര്‍ഫ്രാസ് അഹമ്മദ്
Updated on
1 min read

കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോഹ് ലിയാണെന്ന് പാക് മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. മികച്ച ടൈമിങ്ങാണ് രോഹിത്തിന്റേത്. എന്നാല്‍ നമ്പര്‍ വണ്‍ താരം കോഹ് ലി തന്നെയാണെന്ന് സര്‍ഫ്രാസ് പറയുന്നു. 

വിക്കറ്റിന് പിന്നില്‍ നിന്ന് കോഹ്‌ലിയുടേയും രോഹിത്തിന്റേയും ബാറ്റിങ് എനിക്ക് അടുത്ത് കാണാനായിട്ടുണ്ട്. ടെസ്റ്റില്‍ അധികം റണ്‍സ് കണ്ടെത്താന്‍ രോഹിത്തിന് സാധിച്ചിട്ടില്ലെങ്കിലും രോഹിത്ത് മികച്ച കളിക്കാരനാണ്. ടൈമിങ്ങില്‍ രോഹിത്തിന് അസാധ്യ മികവുണ്ട്. എന്നാല്‍ ഒന്നാം നമ്പര്‍ കളിക്കാരന്‍ കോഹ് ലി തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം, സര്‍ഫ്രാസ് പറഞ്ഞു. 

ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് പാകിസ്ഥാന് എത്താന്‍ സാധിച്ചത് യുവ താരങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്നും സര്‍ഫ്രാസ് പറഞ്ഞു. ടീമിന്റെ ഫീല്‍ഡിങ് മികവ് ഉയര്‍ത്താന്‍ യുവ താരങ്ങള്‍ക്ക് അന്ന് സാധിച്ചതായും സര്‍ഫ്രാസ് ചൂണ്ടിക്കാണിക്കുന്നു. 

2017 ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്ഥാനെ എത്തിച്ച സര്‍ഫ്രാസ് ട്വന്റി20യിലും ടീമിനായി നേട്ടം കൊയ്യുകയായിരുന്നു. സര്‍ഫ്രാസിന് കീഴില്‍ തുടരെ 11 ട്വന്റി20 പരമ്പരകളില്‍ ജയം പിടിച്ചാണ് പാകിസ്ഥാന്‍ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചത്. എന്നാല്‍ 2019 ലോകകപ്പില്‍ പാകിസ്ഥാനെ സെമിയില്‍ എത്തിക്കാന്‍ സര്‍ഫ്രാസിന് സാധിക്കാതെ വന്നതോടെ നായക സ്ഥാനം നഷ്ടമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com