റയലിനെ കുത്തി ക്രിസ്റ്റ്യാനോ, ഞാന്‍ അനിവാര്യഘടകമായിരുന്നില്ലല്ലോ?

തന്റെ സാന്നിധ്യം ക്ലബിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന തോന്നല്‍ ക്ലബ് പ്രസിഡന്റിന് തന്നെ ഇല്ലാതായപ്പോഴാണ് റയല്‍ വിടാന്‍ തീരുമാനിച്ചത്
റയലിനെ കുത്തി ക്രിസ്റ്റ്യാനോ, ഞാന്‍ അനിവാര്യഘടകമായിരുന്നില്ലല്ലോ?
Updated on: 
1 min read

ലാ ലീഗ പോയിന്റ് ടേബിള്‍ നോക്കുന്നവരെല്ലാം വല്ലാതെ തിരയണം, റയല്‍ മാഡ്രിഡിനെ കണ്ടെത്താന്‍. ഒന്‍പതാം സ്ഥാനത്താണ് റയല്‍ ഇപ്പോള്‍. എല്‍ ക്ലാസിക്കോയിലെ നാണക്കേട് മറുവശത്ത്. ഈ സമയം ക്ലബിനെ ചെറുതായൊന്ന് കുത്തി എത്തുകയാണ് യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ. 

തന്റെ സാന്നിധ്യം ക്ലബിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന തോന്നല്‍ ക്ലബ് പ്രസിഡന്റിന് തന്നെ ഇല്ലാതായപ്പോഴാണ് റയല്‍ വിടാന്‍ തീരുമാനിച്ചത് എന്നാണ് ക്രിസ്റ്റിയാനോ പറയുന്നത്. റയലിലെ ആദ്യ നാലഞ്ച് വര്‍ഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിത്തന്നെ എനിക്ക് എന്നെ തോന്നി, പിന്നീട് അങ്ങിനെയായിരുന്നില്ല...

ഞാന്‍ അനിവാര്യ ഘടകമാണ് എന്ന രീതിയില്‍ അല്ലായിരുന്നു റയല്‍ തലവന്‍ പെരസിന്റെ പെരുമാറ്റം. അതോടെ റയല്‍ വിടാന്‍ ഞാന്‍ തീരുമാനിച്ചു തുടങ്ങി. സിദാന്‍ റയല്‍ വിട്ടതല്ല ഞാന്‍ ക്ലബ് വിടാന്‍ കാരണം. എന്നാല്‍ അതും ഒരു ഘടകം ആയിരുന്നു. ഈ വര്‍ഷത്തെ ബാലന്‍ ദി ഓറിന് താന്‍ അര്‍ഹനാണെന്നും ക്രിസ്റ്റിയാനോ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com