റിയല്‍ മേരികോമിന് റീല്‍ മേരികോമിന്റെ അഭിനന്ദനം 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ മേരികോമിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര
റിയല്‍ മേരികോമിന് റീല്‍ മേരികോമിന്റെ അഭിനന്ദനം 
Updated on: 
1 min read

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ മേരികോമിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര. മേരികോം തന്റെ ചാമ്പ്യന്‍ ആണെന്നും എന്നും തന്റെ ചാമ്പ്യന്‍ ആയിരിക്കുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് വനിതാ 45-48 കിലോഗ്രാം   സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. എന്റെ സുഹൃത്തും ഇന്ത്യയുടെ അഹങ്കാരവുമായ മേരി കോമിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, മേരികോമിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയങ്ക കുറിച്ചു.

മേരികോമിന്റെ ജീവിതം ഇതിവൃത്തമാക്കി പ്രിയങ്ക അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ ഒമങ് കുമാറും താരത്തിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഒമങും മേരികോമിന് ആശംസകള്‍ നേര്‍ന്നത്. റെക്കോര്‍ഡുകള്‍ തകര്‍ക്കാനും പുതിയ ചരിത്രം സൃഷ്ടിക്കാനുമാണ് മേരികോം ജനിച്ചതെന്നായിരുന്നു ഒമങിന്റെ വാക്കുകള്‍.

 അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. വിയറ്റ്‌നാമില്‍ നവംബറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ തന്റെ അഞ്ചാം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണനേട്ടം മേരികോം കുറിച്ചത് ഇന്ത്യന്‍ കായികചരിത്രത്തിലെ തന്നെ വലിയ തിരിച്ചുവരവുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com