റൂട്ടിന് മുന്‍പില്‍ നിന്ന് ആക്രോശം:  റബാഡയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും കനത്ത തിരിച്ചടി 

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വന്ന റബാഡയുടെ വിക്കറ്റ് സെലിബ്രേഷനാണ് വിവാദമായത്
റൂട്ടിന് മുന്‍പില്‍ നിന്ന് ആക്രോശം:  റബാഡയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും കനത്ത തിരിച്ചടി 
Updated on
1 min read

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക പരമ്പരയിലെ നാലാം ഏകദിനം പേസര്‍ റബാഡയ്ക്ക് നഷ്ടമാകും. മൂന്നാം ടെസ്റ്റിന് ഇടയിലെ റബാഡയുടെ വിക്കറ്റ് ആഘോഷം വിലക്കിലേക്ക് നീങ്ങിയപ്പോഴാണ് സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടിയാവുന്ന തീരുമാനം വരുന്നത്. 

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വന്ന റബാഡയുടെ വിക്കറ്റ് സെലിബ്രേഷനാണ് വിവാദമായത്. ഒരു ടെസ്റ്റില്‍ നിന്ന് വിലക്കും, മാച്ച് ഫീയുടെ 15 ശതമാനം പിഴയും റബാഡയ്ക്ക് വിധിച്ചിട്ടുണ്ട്. 

ഒരു ഡിമെറിറ്റ് പോയിന്റും ഇവിടെ റബാഡയുടെ അക്കൗണ്ടിലേക്കെത്തി. 24 മാസത്തിന് ഇടയില്‍ റബാഡയ്ക്ക് ലഭിക്കുന്ന നാലാമത്തെ ഡിമെറിറ്റ് പോയിന്റാണ് ഇത്. മൂന്നാം ടെസ്റ്റില്‍ റൂട്ടിനെ ബൗള്‍ഡ് ചെയ്തതിന് ശേഷം റൂട്ടിന്റെ തൊട്ടടുത്തെത്തി ആക്രോശിച്ചായിരുന്നു റബാഡയുടെ സെലിബ്രേഷന്‍. 

ബാറ്റ്‌സ്മാന്‍ പുറത്തായതിന് ശേഷം ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്ന വിധം സംസാരമോ, പ്രവര്‍ത്തിയോ, ആംഗ്യമോ പുറത്തെടുക്കുന്നത് കുറ്റമായി പറയുന്ന ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് റബാഡയ്ക്ക് ഒരു കളിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com