

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കയ്യൊഴിഞ്ഞ് റയല്‍ ആരാധകര്‍.ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിപക്ഷം ആളുകളും റൊണാള്‍ഡോ ടീം വിടണമെന്നാണ് ആഗ്രഹിക്കുന്നു.
സീസണില്‍ മോശം ഫോമിലാണ് റോണോയും കൂട്ടരും. ലാലിഗ കിരീടമോഹം അസ്തമിച്ച സാഹചര്യത്തില്‍ താരം റയല്‍ വിടുന്നെന്ന വാര്‍ത്തകളുണ്ടായിരുന്നു. സ്പാനിഷ് മാധ്യമമായ എ.എസ് നടത്തിയ സര്‍വ്വേയിലാണ് 67.5 ശതമാനം ആളുകളും റൊണാള്‍ഡോ റയല്‍ വിടണമെന്നാണ് ആഗ്രഹം പങ്കുവെച്ചത്. റൊണാള്‍ഡോ റയലില്‍തുടരണമോ വേണ്ടയോ എന്നായിരുന്നു ചോദ്യം. ഒന്നേകാല്‍ ലക്ഷം റയല്‍ ആരാധകര്‍ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തു. 32.5 ശതമാനം റൊണാള്‍ഡോ റയലില്‍ തുടരണമെന്നും പറഞ്ഞു.
അഞ്ച് തവണ ബാലണ്‍ ദ്യോര്‍ ജേതാവായ റോണാള്‍ഡോയ്ക്ക് അര്‍ഹിക്കുന്ന പ്രതിഫലം റയലില്‍ ലഭിക്കുന്നില്ല എന്നും ഇത് താരത്തിനെ അസ്വസ്ഥനാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍പോലും റൊണാള്‍ഡൊ ഇല്ല. കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,പി.എസ്.ജി തുടങ്ങിയ ക്ലബ്ബുകള്‍ റോണോയെ ലക്ഷ്യം വയ്ക്കുന്നതായും താരം ഉടന്‍തന്നെ ക്ലബ് വിടുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates