ലങ്കാ ദഹനം പൂര്‍ണം, പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ സംഘം ഒരുപോലെ മികവ് പുലര്‍ത്തിയപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് ലങ്കന്‍ വനിതകള്‍ക്ക് സാധ്യമായില്ല
ലങ്കാ ദഹനം പൂര്‍ണം, പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍
Updated on: 
1 min read

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. അഞ്ചാം ട്വന്റി20യില്‍ 51 റണ്‍സിന് ലങ്കയെ തകര്‍ത്താണ് ഇന്ത്യയുടെ വൈറ്റ് വാഷ്. അഞ്ചാം ട്വിന്റി20യില്‍ 157 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ ഇന്ത്യ 105 റണ്‍സിന് ഓള്‍ ഔട്ടാക്കി. 

38 ബോളില്‍ നിന്നും 63 റണ്‍സ് അടിച്ചെടുത്ത ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക ഭേദപ്പെട്ട സ്‌കോര്‍ നേടിത്തന്നത്. ബൗളിങ്ങിലേക്ക് എത്തിയപ്പോള്‍ പൂനം യാദവ് മൂന്ന് വിക്കറ്റ് പിഴുത് ലങ്കാ ദഹനത്തിന് നേതൃത്വം നല്‍കി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.3 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 46 റണ്‍സ് എടുത്ത് ജെമീമ വീണ്ടും ഇന്ത്യയ്്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തുടക്കത്തിലെ മന്ദാനയേയും മിതാലി രാജിനേയും നഷ്ടപ്പെട്ട് തകര്‍ച്ചയെ അഭിമുഖീകരിച്ചിടത്ത് നിന്നാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ജെമീമയും ഹര്‍മനും ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടു വന്നത്. 

നാല് ട്വന്റി20യിലും ആധികാരികമായിട്ടായിരുന്നു ഇന്ത്യന്‍ വനികളുടെ കളി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ സംഘം ഒരുപോലെ മികവ് പുലര്‍ത്തിയപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് ലങ്കന്‍ വനിതകള്‍ക്ക് സാധ്യമായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com