ലാ ലീഗയില്‍ ഇന്ന് മുതല്‍ പന്തുരുളും, മെസിയുമായിറങ്ങുന്ന ബാഴ്‌സയിലേക്ക് കണ്ണുനട്ട് ഫുട്‌ബോള്‍ ലോകം

സെവിയ-റയല്‍ ബെറ്റിസ് പോരോടെയാണ് മൂന്ന് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം കളിക്കളം ഉണരുന്നത്
ലാ ലീഗയില്‍ ഇന്ന് മുതല്‍ പന്തുരുളും, മെസിയുമായിറങ്ങുന്ന ബാഴ്‌സയിലേക്ക് കണ്ണുനട്ട് ഫുട്‌ബോള്‍ ലോകം
Updated on
1 min read

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ആരാധകരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പ് ഇന്ന് അവസാനിക്കും. ലാ ലീഗയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മുതല്‍ പന്തുരുളും. സെവിയ-റയല്‍ ബെറ്റിസ് പോരോടെയാണ് മൂന്ന് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം കളിക്കളം ഉണരുന്നത്. 

അടച്ചിട്ട സ്‌റ്റേഡിയത്തില്‍ തന്നെയാണ് മത്സരം. കളിക്കാരും, പരിശീലകരും, നടത്തിപ്പുകാരും ഉള്‍പ്പെടെ 270 പേര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. കോവിഡ് കാലത്തെ അതിജീവിച്ച് കളിക്കളത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പ്രമുഖ യൂറോപ്യന്‍ ലീഗാണ് ലാലീഗ. 

മെസിയുടെ കളിക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ജൂണ്‍ 14 വരെ ക്ഷമിക്കണം. മയോര്‍കയുമായാണ് ലാ ലീഗ പുനരാരംഭിക്കുമ്പോള്‍ ബാഴ്‌സയുടെ ആദ്യ മത്സരം. നിലവില്‍ പോയിന്റ് ടേബിളില്‍ 58 പോയിന്റോടെ ഒന്നാമതാണ് ബാഴ്‌സ. 56 പോയിന്റുമായി രണ്ടാമത് റയലും, 47 പോയിന്റുമായി മൂന്നാമത് സെവിയയുമാണ്. 

ലാ ലീഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുവഴി തന്നെയാണ് കളി കാണാനാവുക. 11 മത്സരങ്ങള്‍ കൂടിയാണ് ഓരോ ടീമുകള്‍ക്കും ഇനി ബാക്കിയുള്ളത്. എല്ലാ മത്സരവും ജയിച്ചാല്‍ മാത്രമാവും ബാഴ്‌സയ്ക്ക് കിരീടം ഉയര്‍ത്താനാവുക എന്ന പ്രതികരണവുമായി ബാഴ്‌സ കോച്ച് സെറ്റിയാന്‍ എത്തിയിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മില്‍ രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് ഉള്ളത് എന്നതിനാല്‍ ലാ ലീഗ പുനരാരംഭിക്കുമ്പോള്‍ മത്സരങ്ങള്‍ കനക്കുമെന്ന് വ്യക്തം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com