ലെസ്റ്റര്‍ സിറ്റി ഉടമയുടെ ഹെലികോപ്റ്റര്‍ സ്റ്റേഡിയത്തിര്‍ തകര്‍ന്നു വീണു; സംഭവം മത്സരം കഴിഞ്ഞ് പോകുന്നതിന് ഇടയില്‍

പറന്നുയരാന്‍ ശ്രമിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഹെലികോപ്റ്റര്‍ കിങ് പവര്‍ സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു
ലെസ്റ്റര്‍ സിറ്റി ഉടമയുടെ ഹെലികോപ്റ്റര്‍ സ്റ്റേഡിയത്തിര്‍ തകര്‍ന്നു വീണു; സംഭവം മത്സരം കഴിഞ്ഞ് പോകുന്നതിന് ഇടയില്‍
Updated on: 
1 min read

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെസ്റ്റര്‍ സിറ്റി ഉടമയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ശനിയാഴ്ച വെസ്റ്റ് ഹാമിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരം കഴിഞ്ഞ് സ്റ്റേഡിയത്തിന് പുറത്തു നിന്നും പറന്നുയരുന്നതിന് ഇടയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. ഹെലികോപ്ടറിന് ഉള്ളില്‍ ക്ലബ് ഉടമ വിചായി ശ്രീവധനപ്രഭ ഉണ്ടായിരുന്നുവോ എന്ന് വ്യക്തമല്ല. 

പറന്നുയരാന്‍ ശ്രമിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഹെലികോപ്റ്റര്‍ കിങ് പവര്‍ സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്നു വീണ ഹെലികോപ്റ്ററിന് തീ പിടിക്കുകയും ചെയ്തു. തായ് കോടീശ്വരനാണ് ക്ലബ് ഉടമ ശ്രീവധനപ്രഭ. ടീമിന്റെ എല്ലാ ഹോം മത്സരങ്ങളും കാണുന്നതിനായി മറ്റ് ബന്ധുക്കള്‍ക്കൊപ്പം ഹെലികോപ്റ്ററിലാണ് അദ്ദേഹം സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. 

2016ല്‍ ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യനാക്കി ആരാധകരുടെ ഇഷ്ടം നേടിയ ഉടമയായിരുന്നു വിചയ്. 4.9 ബില്യണ്‍ ഡോളര്‍ സമ്പാദ്യത്തോടെ തായ്‌ലാന്‍ഡിലെ അഞ്ചാമത്തെ സമ്പന്ന വ്യക്തിയാണ് വിചയ് എന്നാണ് ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലിസ്റ്റില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com