കിരീട നേട്ടത്തിന് പിന്നാലെ കാര്‍  അപകടം; ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം കെന്റോ മൊമൊറ്റയ്ക്ക് പരിക്ക്; ഡ്രൈവർ മരിച്ചു

ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ജപ്പാന്റെ കെന്റോ മൊമൊറ്റയ്ക്ക് കാറപകടത്തില്‍ പരിക്ക്
കിരീട നേട്ടത്തിന് പിന്നാലെ കാര്‍  അപകടം; ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം കെന്റോ മൊമൊറ്റയ്ക്ക് പരിക്ക്; ഡ്രൈവർ മരിച്ചു
Updated on
1 min read

ക്വാലാലംപുര്‍: ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ജപ്പാന്റെ കെന്റോ മൊമൊറ്റയ്ക്ക് കാറപകടത്തില്‍ പരിക്ക്. മലേഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടിയതിന് പിന്നാലെയാണ് കെന്റോ മൊമൊറ്റ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

മൊമൊറ്റയടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. മൊമൊറ്റയുടേയും മറ്റുള്ളവരുടേയും പരുക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാറില്‍ ക്വാലാലംപുര്‍ വിമാനത്താവളത്തിലേക്ക് പോകവേ ഹൈവേയില്‍ വച്ച്, മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കെന്റോ മൊമൊറ്റയടക്കം പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സനെ കീഴടക്കിയാണ് മൊമൊറ്റ മലേഷ്യയില്‍ കിരീടം നേടിയത്. രണ്ട് സെറ്റ് പോരാട്ടത്തില്‍ അനായസ വിജയമാണ് താരഹം നേടിയത്. 24-22, 21-11 എന്ന സ്‌കോറിനാണ് ജപ്പാന്‍ താരം വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com