ലോക കപ്പ് ഹീറോ മഞ്ഞപ്പടയിലേക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര വാഴാന്‍ എത്തുന്നു

ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയതിന് ശേഷം ഐലീഗ് കളിക്കുന്നതിനായി ആരോസിലേക്ക് തന്നെ താരം മടങ്ങും
ലോക കപ്പ് ഹീറോ മഞ്ഞപ്പടയിലേക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര വാഴാന്‍ എത്തുന്നു
Updated on: 
1 min read

2017ലെ അണ്ടര്‍ 17 ലോക കപ്പിനിറങ്ങിയ ഇന്ത്യന്‍ ടീം താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് എത്തിക്കുന്നു. മധ്യനിര താരം ജീക്‌സന്‍ സിങ്ങാണ് മഞ്ഞക്കുപ്പായത്തിലേക്ക് എത്തുക. മിനര്‍വ പഞ്ചാബ് താരമായ ജീക്‌സന്‍ ലോണില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയാണ് നിലവില്‍ കളിക്കുന്നത്. 

ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയതിന് ശേഷം ഐലീഗ് കളിക്കുന്നതിനായി ആരോസിലേക്ക് തന്നെ താരം മടങ്ങും. അണ്ടര്‍ 17 ലോക കപ്പില്‍ ഇന്ത്യയുടെ താരമായിരുന്നു ജീക്‌സന്‍ സിങ്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഒരേയൊരു ഗോള്‍ പിറന്നത് ഈ മണിപ്പൂരി താരത്തില്‍ നിന്നായിരുന്നു. കൊളംബിയയ്‌ക്കെതിരായ ഹെഡറിലൂടെയായിരുന്നു അത്. 

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ -15, അണ്ടര്‍ 16 കിരീടങ്ങളിലേക്ക് മിനര്‍വ പഞ്ചാബിനെ എത്തിച്ചത് ജീക്‌സന്റെ മിടുക്കായിരുന്നു. അണ്ടര്‍ 17 ലോക കപ്പിലെ ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍ താരമായിരുന്ന ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER