ലോക ചാമ്പ്യനെ മലര്‍ത്തിയടിച്ചു, സാക്ഷിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; സ്വര്‍ണം പിടിക്കാന്‍ ഇന്നിറങ്ങും

നിലവിലെ ലോക ചാമ്പ്യനെ ഞെട്ടിച്ച് ഇന്ത്യയുടെ ഒളിംപിക്‌സ്‌ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്
ലോക ചാമ്പ്യനെ മലര്‍ത്തിയടിച്ചു, സാക്ഷിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; സ്വര്‍ണം പിടിക്കാന്‍ ഇന്നിറങ്ങും
Updated on
1 min read

നിലവിലെ ലോക ചാമ്പ്യനെ ഞെട്ടിച്ച് ഇന്ത്യയുടെ ഒളിംപിക്‌സ്‌ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്. ഡാന്‍ കോലോവ് 2019 റെസ്ലിങ്ങില്‍ ഫിന്‍ലാന്‍ഡിന്റെ പെട്ര ഒല്ലിയെ മലര്‍ത്തിയടിച്ചാണ് സാക്ഷി മാലിക് ഫൈനലിലേക്ക് കടന്നത്. 

65 കിലോഗ്രാം വിഭാഗത്തിലായിരുന്നു സാക്ഷിയുടെ തകര്‍പ്പന്‍ പ്രകടനം. സെമിയില്‍ 4-1ന് സാക്ഷി ലോക ചാമ്പ്യനെ മുട്ടുകുത്തിച്ചു. സ്വര്‍ണം അണിയുന്നതിന് സാക്ഷിയുടെ മുന്നില്‍ വെല്ലുവിളി തീര്‍ത്ത് നില്‍ക്കുന്നത് സ്വീഡന്റെ ഹെന്ന ജൊഹാന്‍സനാണ്. 

2016ലെ റിയോ ഒളിംപിക്‌സിലാണ് സാക്ഷി വെങ്കലം നേടിയത്. അതിന് ശേഷം സ്ഥിരത നിലനിര്‍ത്തുവാന്‍ സാക്ഷിക്കായിരുന്നില്ല. എന്നാല്‍ ഫിന്‍ലാന്‍ഡ് താരത്തെ വ്യാഴാഴ്ച തകര്‍ത്തുവിട്ട് ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനയാണ് സാക്ഷി നല്‍കുന്നത്. 2018ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം കൊണ്ടും, ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ഇല്ലാതേയും സാക്ഷിക്ക് മടങ്ങേണ്ടി വന്നിരുന്നു.

കഴിഞ്ഞ കുറേ കളികളിലായി അവസാനത്തെ ഏതാനും സെക്കന്‍ഡുകളിലാണ് എനിക്ക് കളി നഷ്ടപ്പെട്ടിരുന്നത്. കുറച്ചു സെക്കന്‍ഡുകള്‍ കൂടി എനിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കണമായിരുന്നു. അങ്ങിനെ സാധിക്കുമ്പോള്‍ മത്സര ഫലം വ്യത്യസ്തമാകുമെന്നാണ് സാക്ഷി മത്സരത്തിന് ശേഷം പറഞ്ഞത്. 2020 ടോക്യോ ഒളിംപിക്‌സിലും മെഡല്‍ നേടുകയാണ് തന്റെ സ്വപ്‌നമെന്നും സാക്ഷി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com