ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്: മീരാഭായ് ചാനുവിന് സ്വര്‍ണം

വനിതകളുടെ 48  കിലോഗ്രാം വിഭാഗത്തിലെ മൂന്ന് റൗണ്ടുകളിലായി 194 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു സ്വര്‍ണ്ണം നേടിയത്. 
ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്: മീരാഭായ് ചാനുവിന് സ്വര്‍ണം
Updated on: 
1 min read

അനാഹെയിം: യുഎസില്‍ നടന്ന ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം. വനിതകളുടെ 48  കിലോഗ്രാം വിഭാഗത്തിലെ മൂന്ന് റൗണ്ടുകളിലായി 194 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു സ്വര്‍ണ്ണം നേടിയത്. 

193 കിലോ ഭാരം ഉയര്‍ത്തിയ തായ്‌ലന്‍ഡിന്റെ സുക്ഷാരോണ്‍ തുനിയ വെള്ളിയും സെഗൂറ അനാ ഐറിസ് വെങ്കലം നേടി. 1995ല്‍ കര്‍ണം മല്ലേശ്വരിയാണ് ലോകവേദിയില്‍ ഇതിനു മുമ്പ് സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യക്കാരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER