

മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അമേരിക്ക ഇന്ത്യയെ തകര്‍ത്തത്. ആദ്യമായാണ് ഇന്ത്യ ഒരു ലോകകപ്പില്‍ പന്തുതട്ടുന്നത്. അദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്നു ഇന്ത്യ.
മുപ്പതാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ സാര്‍ജന്റാണ് ഇന്ത്യന്‍ വല ആദ്യം കുലുക്കിയത്. ബോക്‌സില്‍ ജിതേന്ദ്ര സിംഗിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. രണ്ടാം ഗോള്‍ 51ാം മിനിറ്റില്‍ ഡര്‍ക്കിന്റെ വകയായിരുന്നു. 84 ാം മിനിറ്റിലായിരുന്നു മൂന്നാമത്തെ ഗോള്‍യ കാര്‍ലെട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
അമര്‍ജിത് സീംഗ് കിയാമിന്റെ നേതൃത്വത്തില്‍ കോച്ച് ലൂയില് നോര്‍ട്ടന്‍ ഡേ മാറ്റോസിന്റെ പരിശീലനത്തിലായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. മലയാളിതാരം കെപി രാഹുല്‍ ആദ്യഇവലവനില്‍ കളിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates