ലോക്ക്‌ഡൗണില്‍ ഓസീസ്‌ നായകന്റെ ക്രഡിറ്റ്‌ കാര്‍ഡ്‌ മോഷ്ടിച്ച്‌ വിരുതന്മാര്‍, നേരെ പോയത്‌ മക്‌ഡൊണാള്‍ഡ്‌സിലേക്ക്‌ 

ലോക്ക്‌ഡൗണില്‍ ഓസീസ്‌ നായകന്റെ ക്രഡിറ്റ്‌ കാര്‍ഡ്‌ മോഷ്ടിച്ച്‌ വിരുതന്മാര്‍, നേരെ പോയത്‌ മക്‌ഡൊണാള്‍ഡ്‌സിലേക്ക്‌ 

പരിശീലനത്തിന്‌ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ ഇടയില്‍ ഓസീസ്‌ നായകന്റെ ക്രഡിറ്റ്‌ കാര്‍ഡ്‌ ആരോ അടിച്ചു മാറ്റി
Published on


കോവിഡ്‌ 19നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന്‌ വീട്ടില്‍ തന്നെ പരിശീലനം നടത്തുകയാണ്‌ പല കായിക താരങ്ങളും. ഓസീസ്‌ ടെസ്റ്റ്‌ നായകന്‍ ടിം പെയ്‌നും ഇക്കൂട്ടത്തിലുണ്ട്‌. പരിശീലനത്തിന്‌ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ ഇടയില്‍ ഓസീസ്‌ നായകന്റെ ക്രഡിറ്റ്‌ കാര്‍ഡ്‌ ആരോ അടിച്ചു മാറ്റി.

വീടിന്റെ ഗാരേജ്‌ ആണ്‌ പരിശീലനത്തിനുള്ള സ്ഥലമായി പെയ്‌ന്‍ തെരഞ്ഞെടുത്തത്‌. ഇവിടെ കൂടുതല്‍ സ്ഥലം ലഭിക്കുന്നതിന്‌ വേണ്ടി തന്റെ കാര്‍ പെയ്‌ന്‍ റോഡ്‌ സൈഡിനോട്‌ ചേര്‍ന്ന്‌ നിര്‍ത്തിയിട്ടിരുന്നു. പിറ്റേ ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ഫോണില്‍ ബാങ്കിന്റെ മെസേജ്‌ കണ്ടു. തന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ പണം പിന്‍വലിച്ചത്‌ സംബന്ധിച്ചായിരുന്നു അതെന്ന്‌ പെയ്‌ന്‍ പറയുന്നു.

കാറില്‍ വന്ന്‌ നോക്കിയപ്പോള്‍ തന്റെ പേഴ്‌സും മറ്റ്‌ സാധനങ്ങളും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. കാറില്‍ നിന്ന്‌ പേഴ്‌സ്‌ എടുത്ത്‌ കടന്നു കളഞ്ഞ മോഷ്ടാവ്‌ നേരെ മക്‌ഡൊണാള്‍ഡ്‌സിലേക്കാണ്‌ പോയതെന്നും പെയ്‌ന്‍ പറഞ്ഞു.


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com