വന്‍ മതിലിനപ്പുറം ഒരു ചീങ്കണ്ണിയുണ്ട്; കിടന്ന് തടുത്ത് വീണ്ടും ബ്രൊസോവിച് 

ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിനിടെ സുവാരസ് എടുത്ത ഒരു ഫ്രീകിക്ക് കിടന്നുകൊണ്ട് നിഷ്പ്രഭമാക്കിയ ബ്രൊസോവിചിന്റെ മികവ് ലോകത്തെ അമ്പരപ്പിച്ചിരുന്നു
വന്‍ മതിലിനപ്പുറം ഒരു ചീങ്കണ്ണിയുണ്ട്; കിടന്ന് തടുത്ത് വീണ്ടും ബ്രൊസോവിച് 
Updated on
1 min read

മിലാന്‍: ഇന്റര്‍ മിലാന്‍ താരം മാര്‍സലോ ബ്രൊസോവിചിന്റെ വിശേഷങ്ങള്‍ തീര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം ബാഴ്‌സലോണയ്‌ക്കെതിരായ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിനിടെ സുവാരസ് എടുത്ത ഒരു ഫ്രീകിക്ക് കിടന്നുകൊണ്ട് നിഷ്പ്രഭമാക്കിയ ബ്രൊസോവിചിന്റെ മികവ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. എന്തിന് പരുക്കിനെ തുടര്‍ന്ന് കരയ്ക്കിരുന്നു മത്സരം കാണുകയായിരുന്ന സാക്ഷാല്‍ ലയണല്‍ മെസി പോലും ആ പ്രതിരോധമുറ കണ്ട് അത്ഭുതപ്പെട്ടു. 

വന്‍മതിലായി നിന്ന താരങ്ങളെ കബളിപ്പിച്ച് ഗ്രൗണ്ട് ഷോട്ടിലൂടെ തന്ത്രപരമായി വല ചലിപ്പിക്കാന്‍ ശ്രമിച്ച സുവാരസിന്റെ ശ്രമത്തെയാണ് ഒറ്റ നിമിഷത്തെ നീക്കം കൊണ്ട് ബ്രൊസോവിച് തടുത്തത്. സംഭവം അന്ന് ഹിറ്റായതോടെ ചീങ്കണ്ണിയെന്ന് പേരിട്ടാണ് ഈ കിടന്നുള്ള പ്രതിരോധ തന്ത്രത്തെ താരം വിഷിപ്പിച്ചത്. 

അന്ന് സംഭവിച്ചത് യാദൃശ്ചികമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബ്രൊസോവിച്. ലാസിയോക്കെതിരായ ഇറ്റാലിയന്‍ സീരി എ പോരാട്ടത്തിലാണ് ഇത്തവണ ബ്രൊസോവിചിന്റെ ചീങ്കണ്ണിത്തടുക്കല്‍. 

മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ വിജയിച്ചപ്പോള്‍ അതിലൊരു ഗോള്‍ വലയിലാക്കാനും താരത്തിന് സാധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com