വാഗ അതിര്‍ത്തിയില്‍ പാക് ക്രിക്കറ്റ് താരത്തിന്റെ കോമാളിത്തരം;  പ്രതിഷേധവുമായി ബിഎസ്എഫ്‌

വാഗ അതിര്‍ത്തിയില്‍ പാക് ക്രിക്കറ്റ് താരത്തിന്റെ കോമാളിത്തരം;  പ്രതിഷേധവുമായി ബിഎസ്എഫ്‌

ഇന്ത്യയെ അപമാനിക്കുകയാണ് ഹസന്‍ അലി ചെയ്തിരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്
Published on

വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇടയില്‍ പാക് ക്രിക്കറ്റ് താരം ഹസന്‍ അലി നടത്തിയ പ്രകടനം വിവാദമാകുന്നു. പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിലെ അംഗങ്ങള്‍ക്കൊപ്പം വാഗാ ബോര്‍ഡറിലെത്തിയ ഹസന്‍ അലി തന്റെ പ്രശസ്തമായ ''വിക്കറ്റ് ആഘോഷം'' കാണികള്‍ക്ക് മുന്നില്‍ 
കാണിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയെ അപമാനിക്കും വിധമായിരുന്നു ഹസന്റെ പ്രകടനം എന്ന വിമര്‍ശനമാണ് ഉയരുന്നത്. 

വാഗാ ബോര്‍ഡറില്‍ ദിവസേന ബിഎസ്എഫും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും നടത്തുന്ന പ്രകടനത്തിലേക്ക് ഹസന്‍ അലി ഇറങ്ങി ചെല്ലുകയായിരുന്നു. ഹസന്റെ പ്രകടനങ്ങള്‍ ആരവത്തോടെയായിരുന്നു പാക് കാണികള്‍ സ്വീകരിച്ചത്. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എഫ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെ പ്രതിഷേധം അറിയിക്കും. 

പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യയുടെ ഭാഗത്ത് നിന്നും ബിഎസ്എഫിനും, പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും റേഞ്ചേയ്‌സിനും മാത്രമാണ് വാഗ പതാക താഴ്ത്തല്‍ ചടങ്ങില്‍ പ്രകടനം നടത്താന്‍ അനുവാദമുള്ളത്. പതാക താഴ്ത്തല്‍ ചടങ്ങിന്റെ പവിത്രത ഇല്ലാത്തുകയാണ് ഹസന്‍ അലിയുടെ പ്രകടനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും, പാക് റേഞ്ചേഴ്‌സിനെ പ്രതിഷേധം അറിയിക്കുമെന്നും ബിഎസ്എഫ് ജനറല്‍ മുഖുള്‍ ഗോയല്‍ വ്യക്തമാക്കി. 

ഗ്യാലറിയിലിരുന്ന് ആര്‍ക്ക് വേണമെങ്കിലും ശൗരത്തോടെ പ്രതികരിക്കാം, എന്നാല്‍ സ്വകാര്യ വ്യക്തിക്ക് പരേഡിന്റെ ഭാഗമാകാന്‍ സാധിക്കില്ല. പരേഡിന് മുന്‍പും ശേഷവും അവിടെ ഓരോ പ്രകടനങ്ങള്‍ നടത്താം. എന്നാല്‍ പരേഡിന് ഇടയില്‍ ആര്‍ക്കും കടന്നു വരാന്‍ സാധിക്കില്ലെന്നും ഗോയല്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com