വിവാഹാഭ്യര്‍ഥന നിഷേധിച്ചെങ്കിലും കോഹ് ലി ഒരു സമ്മാനം നല്‍കി; ഇന്ത്യന്‍ മണ്ണിലേക്ക് ആ സമ്മാനവുമായി ഇംഗ്ലണ്ട് താരം

ഡാനിയല്ലെ വ്യാട്ടിന്റെ വിവാഹാഭ്യാര്‍ഥന ക്രിക്കറ്റ് ലോകത്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു എങ്കിലും കോഹ് ലിയെ കുലക്കിയില്ല
വിവാഹാഭ്യര്‍ഥന നിഷേധിച്ചെങ്കിലും കോഹ് ലി ഒരു സമ്മാനം നല്‍കി; ഇന്ത്യന്‍ മണ്ണിലേക്ക് ആ സമ്മാനവുമായി ഇംഗ്ലണ്ട് താരം
Updated on
1 min read

അനുഷ്‌കയുമായുള്ള പ്രണയത്തിലായിരിക്കുമ്പോള്‍ തന്നെയായിരുന്നു ഇംഗ്ലണ്ടില്‍ നിന്നും വിരാട് കോഹ് ലിക്ക് ആ പ്രണയാഭ്യര്‍ഥന എത്തുന്നത്. 2014ലെ ട്വിന്റി20 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ് ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിനെ പിന്നാലെയായിരുന്നു ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം കോഹ് ലിയോട് പരസ്യമായി വിവാഹാഭ്യര്‍ഥന നടത്തിയത്. 

ഡാനിയല്ലെ വ്യാട്ടിന്റെ വിവാഹാഭ്യാര്‍ഥന ക്രിക്കറ്റ് ലോകത്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു എങ്കിലും കോഹ് ലിയെ കുലക്കിയില്ല. ആ വര്‍ഷം അവസാനം വ്യാട്ടിന് കോഹ് ലി ഒരു സമ്മാനവും നല്‍കിയിരുന്നു. ഇന്ത്യയിലേക്ക് ഈ മാസം ട്വിന്റി20 പരമ്പരയ്ക്കായി എത്തുന്ന ഇംഗ്ലണ്ട് ടീമില്‍ വ്യാട്ടുമുണ്ട്. അന്ന് കോഹ് ലി നല്‍കിയ രഹസ്യ ആയുധം ഇന്ത്യന്‍ മണ്ണില്‍ പുറത്തെടുക്കാനാണ് തന്റെ വരവെന്നാണ് വ്യാട്ട് പറയുന്നത്. 

കോഹ് ലി തന്റെ ക്രിക്കറ്റ് ബാറ്റുകളില്‍ ഒന്നായിരുന്നു വ്യാട്ടിന് സമ്മാനമായി നല്‍കിയത്. കോഹ് ലി നല്‍കിയ ബാറ്റാണ് ഞാനിപ്പോള്‍ ഉപയോഗിക്കുന്നതെന്ന് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യാട്ട് തുറന്നു പറയുകയും ചെയ്തു. 

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളാണ് ത്രിരാഷ്ട്ര ട്വിന്റി20 പരമ്പരയില്‍ കളിക്കുന്നത്. മാര്‍ച്ച് 23ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ താന്‍ കോഹ് ലി നല്‍കി ബാറ്റുമായിട്ടായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നാണ് വ്യാട്ടിന്റെ വാക്ക്. മാര്‍ച്ച 25നാണ് ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ മത്സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com