വീണ്ടും പറന്നു സെഞ്ച്വറിക്ക് ശേഷമുള്ള ചുംബനം; വൈറലായി കോഹ് ലി- അനുഷ്ക 'ഫ്‌ളൈയിങ് കിസ്' (വീഡിയോ)

ട്രെന്‍ഡ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കോഹ്ലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സവിശേഷത
വീണ്ടും പറന്നു സെഞ്ച്വറിക്ക് ശേഷമുള്ള ചുംബനം; വൈറലായി കോഹ് ലി- അനുഷ്ക 'ഫ്‌ളൈയിങ് കിസ്' (വീഡിയോ)
Updated on
1 min read

ഴിഞ്ഞ ഇം​ഗ്ലണ്ട് പര്യടനത്തിൽ ഫോമിലെത്താത്തതിന്റെ കോട്ടം ഇത്തവണ രണ്ട് സെഞ്ച്വറികൾ നേടി നായകൻ വിരാട് കോഹ് ലി തീർത്തു. വിവാഹ ശേഷം കോഹ് ലിയുടെ കളത്തിലെ നിർണായക നിമിഷങ്ങൾ നേരിട്ട് കാണാൻ സ്റ്റേഡിയങ്ങളിൽ ഭാര്യ അനുഷ്ക എത്താറുണ്ട്. 

ട്രെന്‍ഡ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കോഹ് ലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സവിശേഷത. സെഞ്ച്വറി ആഘോഷത്തിനിടെ കോഹ് ലി അനുഷ്‌കയ്ക്ക് നല്‍കിയ 'ഫ്‌ളൈയിങ് കിസ്' നല്‍കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ടെസ്റ്റിലെ 23-ാം സെഞ്ച്വറി നേടിയതിനു ശേഷമായിരുന്നു പിച്ചിനു നടുവില്‍ നിന്ന് നായകൻ അനുഷ്കയ്ക്ക് ചുംബനം കൈമാറിയത്. ശതകം നേടിയ ഭർത്താവിന്റെ മികവിനെ ആര്‍ത്തുവിളിച്ച് ആഘോഷിച്ച അനുഷ്‌ക തിരിച്ചും ഫ്ലൈയിങ് കിസ് കൈമാറി. ആഘോഷത്തെ നിറഞ്ഞ കൈയടികളോടെ കാണികളും സ്വീകരിച്ചത്.

കഴിഞ്ഞ പര്യടനത്തിലെ മോശം പേര് ഇത്തവണ മൂന്നാം ടെസ്റ്റിലെത്തുമ്പോഴേക്കും മായ്ച്ചു കളയാനും ഇന്ത്യൻ നായകന് സാധിച്ചു. ഇതുവരെയായി പരമ്പരയിൽ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും അടക്കം 440 റണ്‍സ് കോഹ് ലി സ്വന്തമാക്കി കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com