വീണ്ടും ബൗളറെ പരിഹസിച്ച് ബെയില്‍സ്; ധോനിക്കും, രാഹുലിനും പിന്നാലെ ക്രിസ് ലിന്നിനും ആ ഭാഗ്യം

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഇത് മൂന്നാം വട്ടമാണ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ബെയില്‍സ് നില്‍ക്കുന്നത്
വീണ്ടും ബൗളറെ പരിഹസിച്ച് ബെയില്‍സ്; ധോനിക്കും, രാഹുലിനും പിന്നാലെ ക്രിസ് ലിന്നിനും ആ ഭാഗ്യം
Updated on: 
1 min read

രണ്ട് ദിവസത്തിന് ഇടയില്‍ രണ്ട് ബാറ്റ്‌സ്മാന്‍മാരെ തേടിയാണ് ആ ഭാഗ്യം എത്തിയത്. പന്ത് സ്റ്റംപില്‍ തൊട്ടിട്ടും താഴെ വീഴാതെ പിടിച്ചു നിന്ന ബെയില്‍സ് നല്‍കിയ ഭാഗ്യം. ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഇത് മൂന്നാം വട്ടമാണ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ബെയില്‍സ് നില്‍ക്കുന്നത്. 

രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലായിരുന്നു സംഭവം. ക്രിസ് ലിന്നിനെ തേടിയാണ് ഇത്തവണ ആ ഭാഗ്യം എത്തിയത്. ധവാന്‍ കുല്‍ക്കര്‍ണിയുടെ ഡെലിവറിയില്‍ ഇന്‍സൈഡ് എഡ്ജ് ചെയ്ത് എത്തിയ പന്ത് സ്റ്റംപില്‍ കൊണ്ടു. പക്ഷേ ബെയില്‍സ് താഴെ വീണില്ല. വിക്കറ്റ് വീണെന്ന വിശ്വാസത്തില്‍ കുല്‍ക്കര്‍ണി സെലിബ്രേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ബെയില്‍സ് പണി തന്നത് അറിയുന്നത്. 

ബെയില്‍സ് റെഡ് കളര്‍ ആയെങ്കിലും താഴെ വീഴാതിരുന്നതോടെ നോട്ട്ഔട്ടായി. ശനിയാഴ്ച, കിങ്‌സ് ഇലവനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിന് ഇടയില്‍ കെ.എല്‍.രാഹുലും ഇതുപോലെ രക്ഷപെട്ടിരുന്നു. ധോനിയുടെ ക്ലാസിക് നോ ലുക്ക് ഫ്‌ലിക്ക് രാഹുലിനെതിരെ പുറത്തെടുത്തുവെങ്കിലും ബെയില്‍സ് താഴെ വീഴാതിരുന്നത് തുണയായി. അതിന് മുന്‍പ്, രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോനിയും ബെയില്‍സ് താഴെ വീഴാത്തതിന്റെ ആനുകൂല്യത്തില്‍ രക്ഷപെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER