വീണ്ടും വിസ്മയം തീർത്ത് 15കാരി കൊക്കോ ഗോഫ്;  ഓസ്‌ട്രേലിയന്‍ ഓപണില്‍ നിലവിലെ കിരീട ജേത്രിയെ അട്ടിമറിച്ചു

ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സിലെ അട്ടിമറികള്‍ തുടരുന്നു
വീണ്ടും വിസ്മയം തീർത്ത് 15കാരി കൊക്കോ ഗോഫ്;  ഓസ്‌ട്രേലിയന്‍ ഓപണില്‍ നിലവിലെ കിരീട ജേത്രിയെ അട്ടിമറിച്ചു
Updated on
1 min read

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സിലെ അട്ടിമറികള്‍ തുടരുന്നു. സെറീന വില്ല്യംസ് പുറത്തായതിന് പിന്നാലെ നിലവിലെ കിരീട ജേത്രി ജപ്പാന്‍ നവോമി ഒസാകയും അട്ടിമറിക്കപ്പെട്ടു. ടെന്നീസ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്ന അമേരിക്കയുടെ കൊക്കോ ഗോഫ് എന്ന 15കാരിയാണ് ഓസാകയ്ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്.

തന്റെ അരങ്ങേറ്റ ഓസ്‌ട്രേലിയന്‍ ഓപണ്‍ കളിക്കാനെത്തിയ കൊക്കോ ഗോഫ് ഒരു പഴതും അനുവദിക്കാതെ അനായാസമായാണ് ഒസാകയെ മറികടന്നത്. സ്‌കോര്‍: 6-3, 6-4.

കഴിഞ്ഞ വിംബിള്‍ഡണില്‍ വീനസ് വില്യംസിനെ ആദ്യ റൗണ്ടില്‍ മറികടന്ന് വരവ് അറിയിച്ച ഗോഫ് ഈ ആറു മാസം കൊണ്ട് താന്‍ എത്രത്തോളം വളര്‍ന്നു എന്നു തെളിയിക്കുന്ന പ്രകടനം ആണ് ഓസ്‌ട്രേലിയന്‍ ഓപണില്‍ ഇതുവരെ നടത്തുന്നത്. വീനസിനെ വീണ്ടും കീഴടക്കിയാണ് താരം ഇത്തവണ അട്ടിമറിക്ക് തുടക്കമിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com