ശ്രീകാന്തും വീണു; ജപ്പാൻ ഓപൺ ബാഡ്മിന്റണിലെ ഇന്ത്യൻ പോരാട്ടത്തിന് വിരാമം

ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമം. പുരുഷ സിംഗിള്‍സില്‍ ലോക എട്ടാം റാങ്കുകാരന്‍ കിഡംബി ശ്രീകാന്തും പുറത്തായതോടെയാണ് ഇന്ത്യൻ പോരാട്ടത്തിന് തിരശ്ശീല വീണത്
ശ്രീകാന്തും വീണു; ജപ്പാൻ ഓപൺ ബാഡ്മിന്റണിലെ ഇന്ത്യൻ പോരാട്ടത്തിന് വിരാമം
Updated on
1 min read

ടോക്യോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമം. പുരുഷ സിംഗിള്‍സില്‍ ലോക എട്ടാം റാങ്കുകാരന്‍ കിഡംബി ശ്രീകാന്തും പുറത്തായതോടെയാണ് ഇന്ത്യൻ പോരാട്ടത്തിന് തിരശ്ശീല വീണത്. നേരത്തെ വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും പുറത്തായിരുന്നു. പുരുഷ ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ മനു ആത്രി-സുമീത് റെഡ്ഡി സഖ്യവും പരാജയപ്പെട്ടിരുന്നു. 

33-ാം റാങ്കുകാരനായ കൊറിയൻ താരം ലീ ഡോങ് ക്യൂനാണ് ശ്രീകാന്തിനെ വീഴ്ത്തിയത്. മൂന്ന് ഗെയിം നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം അടിയറവ് പറഞ്ഞത്. 

മത്സരം ഒരു മണിക്കൂറും 19 മിനുട്ടും നീണ്ടുനിന്നു. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം കൊറിയന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. രണ്ടാം ഗെയിം 16-21ന് ലീ ഡോങ് മുന്നിലെത്തിയതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. അവസാനം വരെ ശ്രീകാന്ത് പൊരുതി നോക്കിയെങ്കിലും 18-21 ന് ഗെയിമും മത്സരവും കൊറിയന്‍ താരം സ്വന്തമാക്കി. സ്‌കോര്‍: 21-19, 16-21, 18-21. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com