ഷൊയിബ് മാലിക്കിന് ശേഷം, ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ഹൃദയം കീഴടക്കി മറ്റൊരു പാക് താരം കൂടി

ഷൊയ്ബ് മാലിക്കിന് പിന്നാലെ മറ്റൊരു പാക് താരവും ഇന്ത്യന്‍ പെണ്‍കുട്ടിയെ ജീവിതത്തില്‍ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു
ഷൊയിബ് മാലിക്കിന് ശേഷം, ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ഹൃദയം കീഴടക്കി മറ്റൊരു പാക് താരം കൂടി
Updated on
1 min read

ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷൊയ്ബ് മാലിക്കും തമ്മിലുള്ള പ്രണയവും വിവാഹവും ആരാധകര്‍ക്ക് ഏറെ ആകാംക്ഷ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ഷൊയ്ബ് മാലിക്കിന് പിന്നാലെ മറ്റൊരു പാക് താരവും ഇന്ത്യന്‍ പെണ്‍കുട്ടിയെ ജീവിതത്തില്‍ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. 

പാക് പേസ് ബൗളര്‍ ഹസന്‍ അലിയാണ് ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ഷമിയ അര്‍സൂ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഹസന്‍ അലിയുടെ ജീവിത പങ്കാളിയാകുന്നത്. ഇരുവരും തമ്മിലുള്ള നിക്കാഹ് ചടങ്ങുകള്‍ ഓഗസ്റ്റ് 20ന് ദുബായില്‍ വച്ച് നടക്കും. 

ഹരിയാന സ്വദേശിയായ ഷമിയ സൗകാര്യ എയര്‍ലൈനില്‍ ജോലി ചെയ്യുകയാണ്. ഇംഗ്ലണ്ടില്‍ നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഷമിയ മാതാപിതാക്കളുമൊത്ത് ദുബായിലാണ് താമസം. ഇവരുടെ ബന്ധുക്കള്‍ ന്യൂഡല്‍ഹിയിലുണ്ട്. 

ദുബായില്‍ വച്ചാണ് ഹസന്‍ അലിയും ഷമിയയും തമ്മില്‍ കണ്ടുമുട്ടിയത്. പിന്നീട് സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

പാകിസ്ഥാന് വേണ്ടി ഒന്‍പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ച താരമാണ് ഹസന്‍. 2017ല്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയപ്പോള്‍ ഹസന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com