സച്ചിനും ദ്രാവിഡും സെവാഗുമില്ലാതെ എന്ത് ഇലവന്‍! ലോക ടെസ്റ്റ്, ട്വന്റി20 ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍ 

റിക്കി പോണ്ടിങ്ങിനെയാണ് തന്റെ ലോക ടെസ്റ്റ് ഇലവന്റെ നായകനായി ഹര്‍ഭജന്‍ തെരഞ്ഞെടുത്തത്
സച്ചിനും ദ്രാവിഡും സെവാഗുമില്ലാതെ എന്ത് ഇലവന്‍! ലോക ടെസ്റ്റ്, ട്വന്റി20 ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍ 
Updated on: 
1 min read

തന്റെ ലോക ഇലവനെ ഇന്ത്യന്‍ സ്പിന്നര്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ടെസ്റ്റിലെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്തപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ് എന്നീ ഇന്ത്യന്‍ താരങ്ങളെയാണ് ഹര്‍ഭജന്‍ ഉള്‍പ്പെടുത്തിയത്. 

റിക്കി പോണ്ടിങ്ങിനെയാണ് തന്റെ ലോക ടെസ്റ്റ് ഇലവന്റെ നായകനായി ഹര്‍ഭജന്‍ തെരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര. ഷോണ്‍ പൊള്ളക്ക്, വസീം അക്രം, മഗ്രാത്ത് എന്നിവരാണ് ഹര്‍ഭജന്റെ പേസര്‍മാര്‍. സ്പിന്നറായി ഹര്‍ഭജന്‍ തെരഞ്ഞെടുത്തത് ഷെയ്ന്‍ വോണിനെ മാത്രം. 

സെവാഗും, മാത്യു ഹെയ്ഡനുമാണ് ഓപ്പണര്‍മാര്‍. വിവ് റിച്ചാര്‍ഡ്‌സുമായി താരതമ്യപ്പെടുത്താവുന്ന താരമാണ് സെവാഗെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഏത് ബൗളര്‍ക്കെതിരേയും പേടിയില്ലാതെ സെവാഗ് കളിക്കും. അണ്ടര്‍ 19 ദിനങ്ങള്‍ മുതല്‍ എനിക്ക് സെവാഗിനെ അറിയാം. തുടക്കത്തില്‍ തന്നെ പുറത്താക്കാനായില്ലെങ്കില്‍ സെവാഗ് നിങ്ങളെ പിച്ചി ചീന്തും, ഹര്‍ഭജന്‍ പറഞ്ഞു. 

സച്ചിനായത് കൊണ്ടാണ് സച്ചിനെ തെരഞ്ഞെടുത്തത് എന്നായിരുന്നു സച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് കാരണമായി ഹര്‍ഭജന്‍ പറഞ്ഞത്. ദ്രാവിഡ് വിശ്വസ്തനായ ബാറ്റ്‌സ്മാന്‍. ജാക് കാലിസ് മാത്രമാണ് ഹര്‍ഭജന്റെ ഇലവനിലെ ഏക ഓള്‍ റൗണ്ടര്‍. 

ലോക ട്വന്റി20 ഇലവനേയും ഹര്‍ഭജന്‍ തെരഞ്ഞെടുക്കുന്നു. ധോനി, കോഹ് ലി, കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങളാണ് ഹര്‍ഭജന്റെ ലോക ട്വന്റി20 ഇലവനിലുള്ളത്. 

ഹര്‍ഭജന്റെ ലോക ടെസ്റ്റ് ഇലവന്‍: വീരേന്ദര്‍ സെവാഗ്, മാത്യു ഹെയ്ഡന്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കാലിസ്, റിക്കി പോണ്ടിങ്, സംഗക്കാര, പൊള്ളക്ക്, വോണ്‍, വസീം അക്രം, മഗ്രാത്ത്. 

ട്വന്റി20 ഇലവന്‍: ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി, ഡിവില്ലിയേഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, റസല്‍, ധോനി, ബ്രാവോ, ബൂമ്ര, ലസിത് മലിംഗ, കുല്‍ദീപ് യാദവ്, സുനില്‍ നരെയ്ന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER