

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനുമായി കളിക്കണമെന്ന് അഭിപ്രായപ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ച് റിപ്പബ്ലിക്ക് ടിവിയുടെ അര്‍ണാബ് ഗോസ്വാമി. സച്ചിന്റെ പ്രതികരണത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചക്ക് അര്‍ണാബ് നല്‍കിയ തലക്കെട്ട് ദേശദ്രോഹികളെ കുറിച്ച് അപമാനം തോന്നുന്നു എന്നായിരുന്നു.
ലോകകപ്പില്‍ ഇന്ത്യ എല്ലായ്‌പ്പോഴും പാകിസ്ഥാനെ തോല്‍പ്പിക്കാറുണ്ട്. ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിത്. വ്യക്തിപരമായി മത്സരം ബഹിഷ്‌ക്കരിച്ച് ഇന്ത്യ രണ്ട് പോയിന്റ് പാകിസ്ഥാന് നല്‍കി സഹായിക്കുന്നത് വെറുക്കുന്നു. ഇന്ത്യ പാകിസ്ഥാനുമായി കളിക്കണമെന്ന് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്യം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും എന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്.
സുനില്‍ ഗാവസ്‌ക്കറും ശശി തരൂര്‍ എംപിയും പാകിസ്ഥാനുമായി കളിക്കുകയാണ് വേണ്ടതെന്നും രണ്ടുപോയിന്റ് വെറുതെ കൊടുക്കരുത് എന്നും പ്രതികരിച്ചിരുന്നു.
ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൂറ് ശതമാനം തെറ്റാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് എന്തെങ്കിലും ബോധമുണ്ടെങ്കില്‍, പാകിസ്ഥാനുമായി ഇന്ത്യ കളിക്കാന്‍ പാടില്ല എന്ന് പറയുന്ന ആദ്യ വ്യക്തിയാവുമായിരുന്നു. അര്‍ണാബ് ഗോസ്വാമി, ചര്‍ച്ചക്കിടെ പറഞ്ഞത്.
Dear Arnab Goswami if Sachin, Gavaskar and Kapil Dev are anti national for wanting India to play a World Cup match with Pakistan, what are quiet
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates