സജൻ കെ വർ​ഗീസ് വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ; സ്ഥാനത്തെത്തുന്നത് എതിരില്ലാതെ

സജന്‍ കെ വര്‍ഗീസ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ പ്രസിഡന്റ്
സജൻ കെ വർ​ഗീസ് വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ; സ്ഥാനത്തെത്തുന്നത് എതിരില്ലാതെ
Updated on
1 min read

തിരുവനന്തപുരം: സജന്‍ കെ വര്‍ഗീസ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ പ്രസിഡന്റ്. പ്രസിഡന്റായിരുന്ന ജയേഷ് ജോര്‍ജ് ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പോയതോടെയാണ് കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിയത്. സജന്‍ കെ വര്‍ഗീസ് എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

ഇത് രണ്ടാം തവണയാണ് സജന്‍ കെ വര്‍ഗീസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ജയേഷ് ജോര്‍ജ് കെസിഎ പ്രസിഡന്റാകുന്നതിന് മുമ്പ് ഒന്നര വര്‍ഷത്തോളം സജന്‍ കെ വര്‍ഗീസ് കെസിഎ പ്രസിഡന്റ് പദവി വഹിച്ചിരുന്നു. 

പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആയിട്ടാണ് സജന്‍ കെ വര്‍ഗീസ് ക്രിക്കറ്റ് ഭരണ നേതൃത്വത്തിലേക്ക് എത്തിയത്. കെസിഎ അം​ഗമായും പിന്നീട് കെസിഎ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com