സീസണില്‍ ബാഴ്‌സയില്‍ തുടരാം, എന്നാല്‍ കളിക്കില്ല; ന്യൂകാമ്പ് വിടാന്‍ മെസിക്ക് മുന്‍പിലുള്ള വഴി

കരാറിനെ ചൊല്ലിയുള്ള പോര് മുറുകവെ മെസിക്ക് റിലീസ് ക്ലോസില്‍ പറയുന്ന തുക നല്‍കാതെ ബാഴ്‌സ വിടാന്‍ ഒരേയൊരു വഴിയുള്ളെന്നാണ് ബാഴ്‌സയുടെ പക്ഷം
സീസണില്‍ ബാഴ്‌സയില്‍ തുടരാം, എന്നാല്‍ കളിക്കില്ല; ന്യൂകാമ്പ് വിടാന്‍ മെസിക്ക് മുന്‍പിലുള്ള വഴി
Updated on
1 min read

ബാഴ്‌സ: പ്രീസീസണിന് മുന്‍പുള്ള മെഡിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കാതിരുന്നതിന് പുറമെ പുതിയ കോച്ചിന് കീഴില്‍ ടീം പരിശീലനം ആരംഭിച്ചപ്പോഴും മെസി വിട്ടുനിന്നു. കരാറിനെ ചൊല്ലിയുള്ള പോര് മുറുകവെ മെസിക്ക് റിലീസ് ക്ലോസില്‍ പറയുന്ന തുക നല്‍കാതെ ബാഴ്‌സ വിടാന്‍ ഒരേയൊരു വഴിയുള്ളെന്നാണ് ബാഴ്‌സയുടെ പക്ഷം. ഈ സീസണില്‍ ബാഴ്‌സയില്‍ തുടരുക. എന്നാല്‍ കളിക്കേണ്ടതില്ല. 

ഈ സീസണില്‍ മെസിക്ക് വേണമെങ്കില്‍ ബാഴ്‌സ വിടാം. എന്നാല്‍ ഈ സീസണിലെ പ്രതിഫലം ലഭിക്കില്ല. മാത്രമല്ല, ഈ സീസണ്‍ കഴിയുന്നത് വരെ മറ്റൊരു ടീമിലേക്ക് ചേക്കേറാനും പാടില്ല. അതിനിടയില്‍, 2023 വരെ കരാര്‍ നീട്ടാനുള്ള ഓഫര്‍ മെസിക്ക് മുന്‍പായി ബാഴ്‌സ വെച്ചതായും സൂചനയുണ്ട്. 

മെസിയുടെ കരാറില്‍ 700 മില്യണ്‍ യൂറോ റിലീസ് തുകയായി പറയുന്നതിന്റെ കാലാവധി കഴിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കരാറിലെ വ്യവസ്ഥ നിലനില്‍ക്കുന്നു എന്ന ബാഴ്‌സ മാനേജ്‌മെന്റിന്റെ വാദത്തെ പിന്തുണച്ച് ലാ ലീഗയും കഴിഞ്ഞ ദിവസം രംഗത്തെത്തി. 

നിലവില്‍, കരാര്‍ വ്യവസ്ഥ സംബന്ധിച്ച് മെസിയും ക്ലബും തമ്മില്‍ ഒത്തു തീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ അത് കോടതിയിലേക്ക് എത്തും. ഈ സീസണ്‍ കളിക്കാതെ, പ്രതിഫലം വേണ്ടന്ന് വെച്ചാല്‍ അടുത്ത വര്‍ഷം ജൂണിലാവും മെസിക്ക് മറ്റൊരു ക്ലബിലേക്ക് എത്താനാവുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com