സെഞ്ചുറി നഷ്ടപ്പെട്ടതിലെ കലിപ്പ്‌; ക്രിസ്‌ ഗെയ്‌ലിന്‌ ശിക്ഷ

സ്റ്റംപ്‌ ഇളകിയത്‌ കണ്ടതോടെ ഒരു നിമിഷം നിരാശ പ്രകടമാക്കിയ ഗെയ്‌ല്‍ ബാറ്റ്‌ വലിച്ചെറിഞ്ഞു
സെഞ്ചുറി നഷ്ടപ്പെട്ടതിലെ കലിപ്പ്‌; ക്രിസ്‌ ഗെയ്‌ലിന്‌ ശിക്ഷ
Updated on
1 min read


അബുദാബി: 99ല്‍ നില്‍ക്കെ പുറത്തായതിന്റെ കലിപ്പ്‌ ബാറ്റ്‌ വലിച്ചെറിഞ്ഞ്‌ തീര്‍ത്ത ക്രിസ്‌ ഗെയ്‌ലിന്‌ പിഴ. മാച്ച്‌ ഫീയുടെ 10 ശതമാനമാണ്‌ പിഴ വിധിച്ചത്‌.

99ല്‍ നില്‍ക്കെ ആര്‍ച്ചര്‍ ഗെയ്‌ലിനെ ബൗള്‍ഡ്‌ ആക്കുകയായിരുന്നു. സ്റ്റംപ്‌ ഇളകിയത്‌ കണ്ടതോടെ ഒരു നിമിഷം നിരാശ പ്രകടമാക്കിയ ഗെയ്‌ല്‍ ബാറ്റ്‌ വലിച്ചെറിഞ്ഞു. എന്നാല്‍ തൊട്ടടുത്ത നിമിഷം നടന്ന്‌ അടുത്ത ആര്‍ച്ചര്‍ക്ക്‌ കൈ കൊടുത്ത്‌ ഗെയ്‌ല്‍ ആരാധകരുടെ മനം കവരുകയും ചെയ്‌തു.

ഗെയ്‌ലിന്റെ കൈകളില്‍ നിന്ന്‌ ബാറ്റ്‌ അബദ്ധത്തില്‍ സ്ലിപ്പ്‌ ആയതാണെന്ന വാദവും ഉയരുന്നുണ്ട്‌. ലെവല്‍ 1 കുറ്റമാണ്‌ ഗെയ്‌ലിന്‌ മേല്‍ ചുമത്തിയത്‌. ഗെയ്‌ല്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു. കളിയില്‍ 63 പന്തില്‍ നിന്ന്‌ 6 ഫോറും എട്ട്‌ സിക്‌സും പറത്തി 99 റണ്‍സ്‌ നേടിയാണ്‌ ഗെയ്‌ല്‍ മടങ്ങിയത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com