സെവാഗിനെ വിമര്‍ശിക്കുന്ന ട്വീറ്റ് റീട്വീറ്റ് ചെയ്ത് രവീന്ദ്ര ജഡേജ, താരത്തിന്റെ കലിപ്പ് പേരൊഴിവാക്കിയതില്‍

സെവാഗ് അഭിനന്ദിച്ചപ്പോള്‍ ജഡേജയുടെ പേര് ഒഴിവാക്കിയതാണ് താരത്തേയും താരത്തിന്റെ ആരാധകരേയും പ്ര്‌കോപിപ്പിച്ചത്
സെവാഗിനെ വിമര്‍ശിക്കുന്ന ട്വീറ്റ് റീട്വീറ്റ് ചെയ്ത് രവീന്ദ്ര ജഡേജ, താരത്തിന്റെ കലിപ്പ് പേരൊഴിവാക്കിയതില്‍
Updated on
1 min read

ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. വിശാഖപട്ടണം ടെസ്റ്റില്‍ മികവ് കാണിച്ചവരുടെ പേര് എടുത്ത് പറഞ്ഞ് സെവാഗ് അഭിനന്ദിച്ചപ്പോള്‍ ജഡേജയുടെ പേര് ഒഴിവാക്കിയതാണ് താരത്തേയും താരത്തിന്റെ ആരാധകരേയും പ്ര്‌കോപിപ്പിച്ചത്.

രോഹിത്, മായങ്ക്, അശ്വിന്‍, ഷമി, പൂജാര എന്നിവരുടെ പേര് എടുത്ത് പറഞ്ഞ് സെവാഗ് അഭിനന്ദിച്ചു.  അവിടെ രവീന്ദ്ര ജഡേജയുടെ പേര് സെവാഗ് ഒഴിവാക്കിയത് ആരാധകരുടെ കണ്ണില്‍പ്പെടുകയും ചെയ്തു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ജഡേജ പുറത്തെടുത്ത മികവ് നിങ്ങളുടെ ടിവിയില്‍ കാണിച്ചില്ലേ എന്നായിരുന്നു സെവാഗിനോട് ആരാധകന്‍ ചോദിച്ചത്.

അതല്ലെങ്കില്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ എന്നും ആരാധകര്‍ ട്വിറ്ററില്‍ സെവാഗിനോട് ചോദിക്കുന്നു. ഇതില്‍ സെവാഗിനെ വിമര്‍ശിക്കുന്ന ഒരു ആരാധകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് ജഡേജ.

നേരത്തെ, തന്നെ വിലകുറച്ച് കണ്ട ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരേയും ജഡേജ പരസ്യമായി രംഗത്തെത്തിയിരുന്നു. വിശാഖപട്ടണം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിന്റെ അവസാന ദിനം സൗത്ത് ആഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടിയത് ജഡേജയായിരുന്നു. തന്റെ ഒരു ഓവറില്‍ തന്നെ മൂന്ന് പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ട് ഇന്നിങ്‌സിലുമായി ജഡേജ ആറ്  വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com