

ഇന്ത്യന്‍ പേസര്‍ അശോക് ദിന്‍ഡയ്ക്ക്കളിക്കിടെ പരിക്കേറ്റു. ബാറ്റ്‌സമാന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് കൊണ്ടാണ് ദിന്‍ഡയുടെ തലയ്ക്ക് പരിക്കേറ്റത്. സിടി സ്‌കാനിന് വിധേയമാക്കിയ താരത്തിന് രണ്ട് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഈഡന്‍ ഗാര്‍ഡനില്‍ പരിശീലമ മത്സരത്തിന് ഇടയിലാണ് സംഭവം. വിവേക് സിങ് എന്ന ബാറ്റ്‌സ്മാന്റെ ബാറ്റില്‍ നിന്നുമാണ് ദിന്‍ഡയെ പരിക്കേല്‍പ്പിച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് വരുന്നത്. സ്‌ട്രെയ്റ്റ് ഡ്രൈവ് അതിവേഗത്തില്‍ ദിന്‍ഡയുടെ മുഖത്തിന് നേര്‍ക്ക് വന്നു. ക്യാച്ചെടുക്കാനുള്ള സമയവും അവിടെ ഉണ്ടായില്ല.
രഞ്ജി ട്രോഫി സീസണിന് ശേഷം കളിക്കാര്‍ക്കുള്ള ബംഗാളില്‍ ടീം അംഗങ്ങള്‍ക്കുള്ള ക്യാംപ് ആയിരുന്നു ഇത്. ദിന്‍ഡ ഉള്‍പ്പെടെ നിരവധി ബംഗാള്‍ താരങ്ങള്‍ പരിശീലന മത്സരം കളിക്കാനെത്തി. എന്നാല്‍ ദിന്‍ഡയ്ക്കത് മോശം ദിവസമായിരുന്നു.2010ലാണ് ദിന്‍ഡ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അവസാന ഏകദിനം കളിച്ചത് 2013ലും. ഐപിഎല്ലില്‍ 2017ന് ശേഷം കളിക്കാന്‍ ദിന്‍ഡയ്ക്കായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates