സ്റ്റീവ് സ്മിത്തിനെ ക്രീസില്‍ നിന്ന് പറഞ്ഞുവിടാന്‍ ബൗളര്‍മാര്‍ ഏറെ പണിപ്പെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ കളിയില്‍ ബൗളറെ സഹായിക്കാന്‍ കാറ്റെത്തി. ഹിറ്റ് വിക്കറ്റായി സ്മിത്ത് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വരുമെന്ന് കരുതിയ നിമിഷം. പക്ഷേ കാറ്റ് കളിച്ച കളിയാണ് അവിടെ കണ്ടതെന്ന് റിപ്ലേകളില്‍ തെളിഞ്ഞു.
ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സ്-മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തിന് ഇടയിലാണ് സംഭവം. ഹിറ്റ് വിക്കറ്റായി സ്മിത്ത് പുറത്തായെന്ന് ഉറപ്പിച്ച് മെല്‍ബണ്‍ സ്റ്റാര്‍സ് ആഘോഷം തുടങ്ങി. പക്ഷേ, ബെയില്‍സ് വീഴ്ത്തിയത് കാറ്റായിരുന്നു.
ഹാരിസ് റൗഫിന്റെ ബൗണ്‍സര്‍ ലീവ് ചെയ്യുന്നതിന് ഇടയില്‍ ചെറുതായി ബാലന്‍സ് നഷ്ടപ്പെട്ട് സ്മിത്ത് സ്റ്റംപിനടുത്തേക്കായി വന്നു. സ്മിത്തിന്റെ കൈകള്‍ സ്റ്റംപിന് അടുത്തേക്ക് എത്തിയപ്പോഴേക്കും ബെയില്‍സ് താഴെ വീണു. ഒറ്റ നോട്ടത്തില്‍ സ്മിത്തിന്റെ കൈ സ്റ്റംപില്‍ തട്ടി ബെയില്‍സ് താഴേക്ക് വീണതാണെന്നേ തോന്നുകയുള്ളു. പക്ഷേ റിപ്ലേകളില്‍ തേര്‍ഡ് അമ്പയര്‍ കള്ളനെ പിടിച്ചു.
Hit wicket? Don't think so!
The wind has just had a go at getting Steve Smith out!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates