സ്ലോഗുകളല്ല, ക്രിക്കറ്റ് ഷോട്ടുകളാണ് അത്! അടിവരയിട്ട് സച്ചിന്‍; ബിസിസിഐയെ കുത്തി ഗൗതം ഗംഭീര്‍

കൂറ്റന്‍ ഷോട്ട് കളിക്കുക എന്നത് തന്നെയായിരുന്നു തന്റെ ലക്ഷ്യമെന്ന് മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു
സ്ലോഗുകളല്ല, ക്രിക്കറ്റ് ഷോട്ടുകളാണ് അത്! അടിവരയിട്ട് സച്ചിന്‍; ബിസിസിഐയെ കുത്തി ഗൗതം ഗംഭീര്‍
Updated on: 
1 min read

ഐപിഎല്ലില്‍ ഇതിലും മികച്ചൊരു തുടക്കം സഞ്ജുവിന് ലഭിക്കാനില്ല. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രശംസയും നേടിക്കൊണ്ടാണ് ഐപിഎല്‍ സീസണിലെ ആദ്യ മത്സരം സഞ്ജു അവസാനിപ്പിച്ചത്. കൂറ്റന്‍ ഷോട്ട് കളിക്കുക എന്നത് തന്നെയായിരുന്നു തന്റെ ലക്ഷ്യമെന്ന് മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു. 

സഞ്ജുവിന്റെ ക്ലീന്‍ സ്‌ട്രൈക്കിങ് എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. സ്ലോഗുകളല്ല, വ്യക്തമായ ക്രിക്കറ്റ് ഷോട്ടുകളാണ് എന്ന് സച്ചിന്‍ അവിടെ അടിവരയിടുന്നു. സഞ്ജു സാംസണിന് ഇടം കണ്ടെത്താനാവാത്ത ഒരേയൊരു സ്ഥലം ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് ഇലവനാണ് എന്നത് വിചിത്രമാണെന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്. 

മറ്റെല്ലാവരും ഇരുകൈയും നീട്ടി സഞ്ജുവിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. ബിസിസിഐയെ കൂടി ടാഗ് ചെയ്തായിരുന്നു സഞ്ജുവിനെ കുറിച്ചുള്ള ഗംഭീറിന്റെ വാക്കുകള്‍. 32 പന്തില്‍ നിന്ന് 9 സിക്‌സും ഒരു ഫോറും പറത്തി 231 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു 74 റണ്‍സ് നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER