സ്വയം ഒഴിവായി പോയതാണ്, റെയ്‌നയെ മടക്കി കൊണ്ടു വരില്ല: ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

'റെയ്‌നയുടെ തീരുമാനവും സ്വകാര്യതയും ഞങ്ങള്‍ ബഹുമാനിക്കുന്നു. അതിനാല്‍ റെയ്‌നയെ മടക്കി കൊണ്ടുവരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല'
സ്വയം ഒഴിവായി പോയതാണ്, റെയ്‌നയെ മടക്കി കൊണ്ടു വരില്ല: ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ
Updated on
1 min read

ദുബായ്: ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ചെന്നൈ തോല്‍വിയിലേക്ക് വീണതോടെ സുരേഷ് റെയ്‌നയെ ടീമിലേക്ക് മടക്കി കൊണ്ടുവരണം എന്ന ആരാധകരുടെ ആവശ്യം ശക്തമാണ്. എന്നാല്‍ റെയ്‌നയെ തിരികെ കൊണ്ടുവരുന്നതിലെ സാധ്യതകള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. 

'സ്വയം മാറി നിന്നതാണ് റെയ്‌ന. അതിനാല്‍ റെയ്‌നയിലേക്ക് ഞങ്ങള്‍ക്ക് നോക്കാനാവില്ല. റെയ്‌നയുടെ തീരുമാനവും സ്വകാര്യതയും ഞങ്ങള്‍ ബഹുമാനിക്കുന്നു. അതിനാല്‍ റെയ്‌നയെ മടക്കി കൊണ്ടുവരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല.'

ക്രിക്കറ്റ് ലോകത്തെ ഏറ്റവും നല്ല ആരാധകരാല്‍ അനുഗ്രഹീതരാണ് ഞങ്ങള്‍. ശക്തമായി തിരിച്ചു വരുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ എനിക്കാവും. ഇത് കളിയാണ്. നല്ല ദിവസവും മോശവും ഉണ്ടാവും. കളിക്കാര്‍ക്ക് അറിയാം എന്താണ് ചെയ്യേണ്ടത് എന്ന്. ചിരികള്‍ മടങ്ങിയെത്തുമെന്നും ചെന്നൈ സിഇഒ പറഞ്ഞു.

റായിഡു അടുത്ത മത്സരത്തില്‍ കളിക്കുമെന്നതാണ് ചെന്നൈക്ക് സന്തോഷം നല്‍കുന്ന ഘടകം. ആറ് ദിവസത്തിന് ശേഷമാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈ ഇന്ത്യന്‍സിനോട് ജയിച്ച് തുടങ്ങിയെങ്കിലും പിന്നെ വന്ന രണ്ട് കളിയിലും ചെന്നൈക്ക് അടിതെറ്റി. രാജസ്ഥാനോട് 16 റണ്‍സിനും ഡല്‍ഹിയോട് 44 റണ്‍സിനുമാണ് ചെന്നൈ തോറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com