ഹര്‍ദിക്കിന് തിരിച്ചടികള്‍ തുടരുന്നു; ബ്രാന്‍ഡുകള്‍ കരാറുകളില്‍ നിന്നും പിന്മാറുന്നു

പാണ്ഡ്യയുമായി ഇനി സഹകരിക്കില്ലെന്ന തീരുമാനത്തിലേക്ക് ഗില്ലറ്റ് എത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഹര്‍ദിക്കിന് തിരിച്ചടികള്‍ തുടരുന്നു; ബ്രാന്‍ഡുകള്‍ കരാറുകളില്‍ നിന്നും പിന്മാറുന്നു
Updated on
1 min read

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായതിന് പിന്നാലെ പരസ്യ വിപണിയിലും ഹര്‍ദിക് പാണ്ഡ്യയ്ക്ക് തിരിച്ചടി. പാണ്ഡ്യയുമായുള്ള കരാര്‍ ഗില്ലറ്റ് അവസാനിപ്പിച്ചു. കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഹര്‍ദിക് പണ്ഡ്യയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്ന ആദ്യ ബ്രാന്‍ഡാണ് ഗില്ലറ്റ്. 

പാണ്ഡ്യയുമായി ഇനി സഹകരിക്കില്ലെന്ന തീരുമാനത്തിലേക്ക് ഗില്ലറ്റ് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ചാറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ട് ഹര്‍ദിക് പാണ്ഡ്യ നടത്തിയ വാക്കുകളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നാണ് ഗില്ലറ്റിന്റെ നിലപാട്. മറ്റ് ബ്രാന്‍ഡുകളും ഹര്‍ദിക്കുമായുള്ള കരാര്‍ നിലനിര്‍ത്തണമോ എന്നതില്‍ പുനഃപരിശോധന നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. 

ഹര്‍ദിക്കിനും രാഹുലിനും എതിരായ നടപടിയുടെ ഭാഗമായി രണ്ട് പേരേയും ടീമില്‍ നിന്നും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഇവരെ നാട്ടിലേക്ക് തിരികെ വിളിക്കുകയും ചെയ്തു. ഇരുവര്‍ക്കും പകരമായി ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനേയും, ശുഭ്മന്‍ ഗില്ലിനേയും ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലാന്‍ഡ് പര്യടനത്തോടെയാവും ഗില്‍ ടീമിലേക്ക് എത്തുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com