ഹര്‍ദിക്കിന്റെ കുഞ്ഞ് ആരാവണം? കെ എല്‍ രാഹുല്‍ കരിയര്‍ നിര്‍ദേശിച്ച് കഴിഞ്ഞു 

ജനിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനോട് ക്രിക്കറ്റ് സംസാരിച്ച് തുടങ്ങിയെന്നാണ് ക്രുനാല്‍ പറയുന്നത്
ഹര്‍ദിക്കിന്റെ കുഞ്ഞ് ആരാവണം? കെ എല്‍ രാഹുല്‍ കരിയര്‍ നിര്‍ദേശിച്ച് കഴിഞ്ഞു 
Updated on
1 min read

കുഞ്ഞിനൊപ്പമുള്ള പോസ്റ്റുകളുമായാണ് ഹര്‍ദിക്കും ക്രുനാലും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജനിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനോട് ക്രിക്കറ്റ് സംസാരിച്ച് തുടങ്ങിയെന്നാണ് ക്രുനാല്‍ പറയുന്നത്. ഇതോടെ കുഞ്ഞിന് കരിയറും നിര്‍ദേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലുമെത്തി. 

കുഞ്ഞിനെ കയ്യിലെടുത്ത് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് സംസാരിക്കാം എന്നാണ് ക്രുനാല്‍ പാണ്ഡ്യ എഴുതിയത്. അവനോട് ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ ആവാന്‍ പറയൂ എന്നാണ് രാഹുല്‍ കമന്റ് ചെയ്തത്...അച്ഛനെ പോലെ ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറാവട്ടെ എന്നാണ് രാഹുല്‍ പറയുന്നത്. ഇടംകയ്യന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ക്രുനാല്‍...

കളിക്കളത്തിന് പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഹര്‍ദിക്കും രാഹുലും. ജൂലൈ 30നാണ് ഹര്‍ദിക്കിനും നതാഷയ്ക്കും കുഞ്ഞ് പിറന്നത്. ഈ വര്‍ഷം ആദ്യം വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ ലോക്ഡൗണ്‍ നാളിലായിരുന്നു ഇവരുടെ വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com