ഹസാര്‍ഡിനെ റയല്‍ വെട്ടിയത് ചെല്‍സിയെ പേടിച്ച്; വെളിപ്പെടുത്തലുമായി ഹസാര്‍ഡിന്റെ ഏജന്റ് 

ഹസാര്‍ഡില്‍ റയലിന് വലിയ താത്പര്യം ഉണ്ടായിരുന്നു എങ്കിലും ചെല്‍സിയുമായി ഒരു കൊമ്പുകോര്‍ക്കലിനോ ഉടക്കലിനോ താത്പര്യം ഇല്ല
ഹസാര്‍ഡിനെ റയല്‍ വെട്ടിയത് ചെല്‍സിയെ പേടിച്ച്; വെളിപ്പെടുത്തലുമായി ഹസാര്‍ഡിന്റെ ഏജന്റ് 
Updated on
1 min read

ക്രിസ്റ്റിയാനോയ്ക്ക് പകരക്കാരനായി ഹസാര്‍ഡിന്റെ പേരും റയലിന്റെ ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ലോക കപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഞങ്ങളുടെ സ്റ്റാര്‍ പ്ലേയറെ വിട്ടുനല്‍കില്ലെന്ന് ചെല്‍സി കടുംപിടുത്തം പിടിച്ചതോടെ റയലിന് പിന്മാറേണ്ടി വന്നു. 

ഇപ്പോള്‍ ഹസാര്‍ഡിന് വേണ്ടി റയല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നു വെളിപ്പെടുത്തുകയാണ് ഹസാര്‍ഡിന്റെ ഏജന്റുമാരില്‍ ഒരാള്‍. ഹസാര്‍ഡില്‍ റയലിന് വലിയ താത്പര്യം ഉണ്ടായിരുന്നു എങ്കിലും ചെല്‍സിയുമായി ഒരു കൊമ്പുകോര്‍ക്കലിനോ ഉടക്കലിനോ താത്പര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് റയല്‍ പിന്‍വാങ്ങിയതെന്നുമാണ്  ഹസാര്‍ഡിന്റെ ഏജന്റിന്റെ വെളിപ്പെടുത്തല്‍ എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

റയലിലേക്ക് താന്‍ ചേക്കേറുമെന്ന വ്യക്തമായ സൂചനകള്‍ നല്‍കിയായിരുന്നു ഹസാര്‍ഡിന്റെ പ്രതികരണങ്ങള്‍. എന്നാല്‍ ചെല്‍സിയുമായുള്ള ബന്ധം വഷളാവാതിരിക്കാന്‍ റയല്‍ പിന്മാറുകയായിരുന്നു. 

മൂന്ന് വമ്പന്‍ താരങ്ങളെയാണ് റയല്‍ കോച്ച ലുപെറ്റെഗി ട്രാന്‍സ്ഫര്‍ വിപണിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. സെന്റര്‍ ബാക്ക്, മിഡ് ഫീല്‍ഡ്, സ്‌ട്രൈക്കര്‍ പൊസിഷനുകളിലേക്കുള്ള കളിക്കാരായിരുന്നു അത്. ട്രാന്‍സ്ഫര്‍ വിപണി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും റയല്‍ ഇതുവരേയും ഒരു താരത്തെ ബെര്‍നാബ്യൂവിലേക്ക് എത്തിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com