'ഹാവൂ, ഒടുവിലത് സംഭവിച്ചു' ; ധോണിക്ക് മുന്നില്‍ ഹെലികോപ്ടര്‍ ഷോട്ട് പറത്തി ഹാര്‍ദ്ദിക് പാണ്ഡ്യ (വിഡിയോ)

'ഹാവൂ, ഒടുവിലത് സംഭവിച്ചു' ; ധോണിക്ക് മുന്നില്‍ ഹെലികോപ്ടര്‍ ഷോട്ട് പറത്തി ഹാര്‍ദ്ദിക് പാണ്ഡ്യ (വിഡിയോ)

'സന്തോഷം കൊണ്ട് വയ്യ 'എന്നായിരുന്നു കളിക്ക് ശേഷമുള്ള പാണ്ഡ്യയുടെ പ്രതികരണം. 'ധോണി ഒന്ന് നേരിട്ടഭിനന്ദിച്ചാല്‍ കൂടി മതിയെനിക്ക്.  കുറേക്കാലമായി ഇത് ട്രൈ ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് 
Published on


പിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് പറന്ന മൂന്ന് സിക്‌സറുകളില്‍ ഒന്ന് ഹെലികോപ്ടര്‍ ഷോട്ട്!  അതും സാക്ഷാല്‍ ധോണിക്ക് മുമ്പില്‍. 'സന്തോഷം കൊണ്ട് വയ്യ 'എന്നായിരുന്നു കളിക്ക് ശേഷമുള്ള പാണ്ഡ്യയുടെ പ്രതികരണം. 'ധോണി ഒന്ന് നേരിട്ടഭിനന്ദിച്ചാല്‍ കൂടി മതിയെനിക്ക്.  കുറേക്കാലമായി ഇത് ട്രൈ ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് കൃത്യസമയത്ത് ശരിയാവുന്നതെന്നും  പാണ്ഡ്യ പറഞ്ഞു. 

ഡൈ്വയ്ന്‍ ബ്രാവോയെയാണ് പാണ്ഡ്യ ഹെലികോപ്ടറടിച്ച് പറത്തിയത്.പാണ്ഡ്യയുടെ സിക്‌സര്‍ കണ്ട് ധോണി നിറഞ്ഞ് ചിരിച്ചു.


91 മീറ്റര്‍ സഞ്ചരിച്ച പന്ത് ശരിക്കും ധോണിയെ ഓര്‍മ്മിപ്പിച്ചുവെന്നായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്. മുംബൈയ്ക്ക് വേണ്ടി ബാറ്റിങിലും ബൗളിങിലും പാണ്ഡ്യ ഒരു പോലെ തിളങ്ങി. ധോണിയുടേത് ഉള്‍പ്പടെ മൂന്ന് വിക്കറ്റുകളാണ് സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്.

നന്നായി കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കഠിനമായ സമയങ്ങളാണ് കടന്ന് പോയതെന്നും ഹാര്‍ദ്ദിക് ട്വിറ്ററില്‍ കുറിച്ചു. മത്സരത്തില്‍ ചെന്നൈയെ മുംബൈ 37 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com