ഹൈദരാബാദ്: ഇന്ത്യൻ താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കും പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വാർഷിക ദിനത്തിൽ ഒരുമിച്ചുള്ള രസകരമായ ചിത്രങ്ങൾ പങ്കിട്ട് ഭർത്താവിന് സാനിയ ആശംസ നേർന്നു.
ആശംസ നേർന്ന് രണ്ട് ചിത്രങ്ങളാണ് സാനിയ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആദ്യ ചിത്രത്തിൽ ഷൊയ്ബ് മാലിക്കിനൊപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്ത് നിൽക്കുമ്പോൾ രണ്ടാമത്തെ ചിത്രത്തിൽ ഇരുവരും വായും പൊളിച്ച് നിൽക്കുന്നതാണ്. 'വിവാഹം കഴിഞ്ഞുള്ള പത്ത് വർഷം ഇതുപോലെയാണ്... പ്രതീക്ഷയും യാഥാർഥ്യവും' എന്നാണ് ഈ ചിത്രങ്ങൾക്ക് സാനിയ കുറിപ്പായി നൽകിയിരിക്കുന്നത്.
2010ലാണ് സാനിയയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. ഇരുവർക്കും ഇസ്ഹാൻ എന്നു പേരുള്ള മകനുണ്ട്. 2018 ഒക്ടോബറിലാണ് സാനിയ ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ജനുവരിയിൽ കോർട്ടിൽ തിരിച്ചെത്തിയ സാനിയ ഹൊബാർട്ട് ഇന്റർനാഷണൽ ടൂർണമെന്റിൽ വനിതാ ഡബിൾസിൽ കിരീടം നേടി തിരിച്ചു വരവ് ഗംഭീരമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates