കമലദളത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചില്ല, സങ്കടത്തോടെ സെറ്റില്‍ നിന്നും തിരികെ വന്നു: ആശ ശരത്ത്

ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് എന്നെ വിളിച്ച് പറയുന്നത് ജയറാം ഏട്ടനാണ്
Asha Sharath about Kamaldalam
Asha Sharath about Kamaldalam
Updated on
1 min read

ടെലിവിഷനിലൂടെ സിനിമയിലെത്തിയ നടിയാണ് ആശ ശരത്ത്. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യം. എന്നാല്‍ സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ ആശയെ തേടി വളരെ നേരത്തെ തന്നെ എത്തിയിരുന്നു. അതും സാക്ഷാല്‍ മോഹന്‍ലാലിന്റെ നായിക വേഷം. പക്ഷെ ആശ ശരത്ത് ആ ഓഫര്‍ സ്വീകരിച്ചില്ല.

Asha Sharath about Kamaldalam
'കണ്ണടച്ചു തുറക്കുന്ന വേ​ഗത്തിൽ സമയം കടന്നു പോകുന്നു, അനിയത്തിപ്രാവിന്റെ 29 വർഷങ്ങൾ'; കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

അച്ഛനും അമ്മയും സമ്മതിക്കാത്തതിനാല്‍ കമലദളം, കാബൂളിവാല തുടങ്ങിയ സിനിമകളില്‍ അഭിനയിക്കാതെ പോയെന്നാണ് ആശ ശരത്ത് പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആശയുടെ വെളിപ്പെടുത്തല്‍.

Asha Sharath about Kamaldalam
മമിതയ്ക്കും സുരാജിനും പിന്നാലെ 'കര'യിൽ ജയറാമും; 'ഇതെന്താ മലയാള സിനിമയാണോ' എന്ന് സോഷ്യൽ മീഡിയ

'സിനിമ എന്റെ സ്വപനത്തില്‍ പോലും ഉണ്ടായിട്ടില്ല. കമലദളം വന്നപ്പോള്‍ അത് നടക്കാതെ പോയതാണ്. അച്ഛനും അമ്മയും പറഞ്ഞു ഇത് നിനക്കു ഉള്ളത് അല്ല എന്ന്. ആ കാലഘട്ടത്തില്‍ അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു. 17 വയസിലാണ്. പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ്. ഞാന്‍ പക്ഷേ ആ സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നു.'' ആശ ശരത്ത് പറയുന്നു.

''ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് എന്നെ വിളിച്ച് പറയുന്നത് ജയറാം ഏട്ടനാണ്. എന്റെ നാട്ടിലാണ് അദ്ദേഹം. അഭിനയിക്കാന്‍ ഇല്ലെന്ന് ലൊക്കേഷനില്‍ പോയി പറഞ്ഞപ്പോള്‍ ആദ്യമായി ലാലേട്ടനെയും സിബി സാറിനെയും ലോഹിദാസിനെയും പര്‍വതിയെയും കണ്ടു. സങ്കടത്തോടെ അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞു വന്ന സമയം ഉണ്ടായിരുന്നു'' എന്നും താരം പറയുന്നു.

അതേസമയം മോഹന്‍ലാല്‍ നായകനായ ദൃശ്യം 3യാണ് ആശയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. എന്താണ് ഇത്തവണ ജീത്തു ജോസഫ് ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയാണ്. അന്ന് നായികയാകാനുള്ള അവസരം നഷ്ടമായെങ്കിലും കാലം ദൃശ്യം പരമ്പരയിലൂടെ മോഹന്‍ലാലിന്റെ എതിരാളിയാക്കിയിരിക്കുകയാണ് ആശ ശരത്തിനെ.

Summary

Asha Sharath shares how her parents didn't allow her to act in Mohanlal movie Kamaladalam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com