'അനുമോള്‍ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാന്‍ വന്നുവെന്ന് പറയും, എനിക്ക് വേറെ പണിയില്ലേ?'; തുറന്നു പറഞ്ഞ് താരം

അനുമോള്‍ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാന്‍ വന്നുവെന്നൊക്കെ ചിലര്‍ വിചാരിക്കും
Anumol
Anumolവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

നടിയും ബിഗ് ബോസ് താരവുമായ അനുമോള് പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുന്നു. തന്റെ കയ്യില്‍ ഉണ്ടായ മുഴ നീക്കം ചെയ്യാനായി ആശുപത്രിയില്‍ പോയതിനെക്കുറിച്ചാണ് അനുമോള്‍ വിഡിയോയില്‍ പറയുന്നത്. ആരാധകരോട് കയ്യില്‍ മുഴകള്‍ ഉണ്ടായാല്‍ ശ്രദ്ധിക്കാതെ പോകരുതെന്നും ഉടനെ ചികിത്സ തേടണമെന്നും അനുമോള്‍ പറയുന്നു.

Anumol
വിക്കിന്റെ പേരില്‍ ഒരുപാട് കളിയാക്കി, ഇന്നും ട്രോമ; വര്‍ഷങ്ങളുടെ തെറാപ്പി വേണ്ടി വന്നു: സമീറ റെഡ്ഡി

കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോള്‍ അനുമോള്‍ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാന്‍ വന്നു എന്നെും പറഞ്ഞേക്കരുതെന്നും അനുമോള്‍ പറയുന്നുണ്ട്. ഞരമ്പ് മുറിക്കാന്‍ എനിക്ക് വേറെ പണിയില്ലേ എന്നും താരം തമാശയായി ചോദിക്കുന്നുണ്ട്.

Anumol
പാലക്കാട് രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി?; അന്തിമ പട്ടിക സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി

''ഒരു കുഞ്ഞ് സര്‍ജറിയുണ്ട്. വലിയ സംഭവമൊന്നുമല്ല. കയ്യില്‍ ഒരു സിസ്റ്റ് വളരുന്നുണ്ട്. ബിഗ് ബോസിലേക്ക് പോകുന്നതിന് മൂന്ന് മാസം മുമ്പാണ് അത് ശ്രദ്ധയില്‍ പെട്ടത്. ആ സമയത്ത് സര്‍ജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. വിശ്രമിക്കാന്‍ സമയം വേണമായിരുന്നു. അതുകൊണ്ട് സാഹചര്യം ഒത്തു വന്നപ്പോള്‍ ചെയ്യാമെന്ന് കരുതി.'' താരം പറയുന്നു.

''ഗാംഗ്ലിയന്‍ സിസ്റ്റ് എന്നാണ് കയ്യിലെ മുഴയ്ക്ക് പറയുന്ന പേര്. ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. പെട്ടെന്ന് ഇതുപോലുള്ള മുഴകള്‍ ശരീരത്തില്‍ വരുമ്പോള്‍ ആളുകള്‍ ഭയക്കും. ഈ മുഴ കണ്ടപ്പോള്‍ ആദ്യം എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയില്‍ കാണിച്ചത്. എനിക്കറിയാവുന്ന ഡോക്ടര്‍മാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ പേടിക്കേണ്ടെന്ന് പറഞ്ഞു. ചിലര്‍ക്കൊക്കെ വരുന്നതാണത്രേ. സര്‍ജറി ചെയ്തു കളയാവുന്ന കാര്യമേയുള്ളൂ എന്നും പറഞ്ഞു'' അനുമോള്‍ പറയുന്നു.

''ഇതുപോലെ ശരീരത്തില്‍ മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. വൈകിപ്പിക്കരുത്. കണ്ടില്ലെന്ന് നടിക്കരുത്. കീറി മുറിക്കലൊന്നും ഉണ്ടായിട്ടില്ല. വളരെ സിംപിളായ സര്‍ജറിയായിരുന്നു. സൂചി ഉപയോഗിച്ച് ഉള്ളിലെ പള്‍പ്പ് വലിച്ചെടുക്കുന്ന ചെറിയ പ്രോസസ് ആയിരുന്നു. ഇനിയും ചിലപ്പോള്‍ മുഴ തിരിച്ച് വരാന്‍ സാധ്യതയുണ്ട്. കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോള്‍ അനുമോള്‍ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാന്‍ വന്നുവെന്നൊക്കെ ചിലര്‍ വിചാരിക്കും. ഞരമ്പ് മുറിക്കാന്‍ എനിക്ക് വേറെ പണിയില്ലേ'' എന്നും അനുമോള്‍ പറയുന്നു.

Summary

Bigg Boss winner Anumol shares video from hospital. Says there is nothing to panic and she is fine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com