'സിപിഎമ്മില്‍ എല്ലാം തീറ്റ പണ്ടാരങ്ങള്‍; മുഖ്യമന്ത്രി ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ചെങ്ങന്നൂരിലെ നേതാവ് ഉള്ളകാലം പാര്‍ട്ടി നന്നാകില്ല'

സജി ചെറിയാന്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്നും സുധാകരന്‍
G Sudhakaran
G Sudhakaran ഫയല്‍
Updated on
1 min read

ആലപ്പുഴ: അധിക്ഷേപ പരാമര്‍ശവുമായി ജി സുധാകരന്‍. സിപിഎമ്മില്‍ എല്ലാം തീറ്റ പണ്ടാരങ്ങളാണെന്നാണ് ജി സുധാകരന്‍ പറഞ്ഞത്. സജി ചെറിയാന്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. നാസര്‍ ഒന്നിനും കൊള്ളാത്ത സെക്രട്ടറിയാണെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

G Sudhakaran
രാജീവ് ചന്ദ്രശേഖറിനുള്ള ഷാള്‍ സ്വയം ഇട്ടു; വിവാദമാക്കിയത് മറ്റേ ഗുണത്തില്‍ പെട്ടവര്‍: സുരേഷ് ഗോപി

സിപിഎമ്മിലുള്ളവർ തിന്ന് കുടിച്ച് നടക്കുന്നവർ. ചെങ്ങന്നൂരിലെ നേതാവാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്. ചെങ്ങന്നൂരിലെ നേതാവ് ഉള്ളകാലം പാര്‍ട്ടി നന്നാകില്ലെന്നും സുധാകരന്‍. ആലപ്പുഴയില്‍ തകര്‍ന്നാല്‍ പാര്‍ട്ടിയുടെ നടുവൊടിയും. മുഖ്യമന്ത്രി ആക്രമിക്കാന്‍ ആഹ്വാനം ചെയ്‌തെന്നും ജി സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും സുധാകരന്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഎമ്മില്‍ ചെങ്കൊടിയും പിടിച്ച് നടക്കുന്നത് കഞ്ചാവടിക്കുന്നവരാണെന്നാണ് സുധാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാര്‍ട്ടിയല്ലെന്ന് മനസിലായെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നാണ് സുധാകരന്‍ പറഞ്ഞത്.

G Sudhakaran
യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ഇര്‍ഷാദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മുസ്ലീം ലീഗ്

അതേസമയം, അമ്പലപ്പുഴയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രനായ ജി സുധാകരന്റെ ചിഹ്നം തെങ്ങിന്‍ തോട്ടമാണ്. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങ് ഉള്‍പ്പെട്ട 'തെങ്ങിന്‍തോട്ടം' തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജി സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കല്‍പ്പവൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തോട്ടം പോലെ, അമ്പലപ്പുഴയിലെ ഓരോ വീടിനും തണലേകുന്ന വികസനവും ഐക്യവുമാണ് ഈ ചിഹ്നം മുന്നോട്ടുവെക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

Summary

G Sudhakaran mocks CPM. Lashes out at Saji Cherian again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com